isis-singapore

TOPICS COVERED

ഭീകരവാദ സംഘടനയായ ഐസിസിനോട് ആരാധനമൂത്ത് സ്കൂളില്‍ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട വിദ്യാര്‍ഥികള്‍ പിടിയില്‍. സിംഗപ്പൂരില്‍ നിന്നാണ് ഭയാനകമായ വാര്‍ത്ത പുറത്തുവരുന്നത്. 14 മുതല്‍ 19 വയസുവരെയുള്ള മൂന്ന് വിദ്യാര്‍ഥികളാണ് പിടിയിലായത്. ഇവരെ ഇന്‍റേണല്‍ സെക്യൂരിറ്റി ആക്റ്റ് (ആഭ്യന്തര സുരക്ഷ വകുപ്പ്) ചുമത്തി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. മേയ് മാസം കൂട്ടത്തിലുള്ള 14കാരനെ പിടികൂടിയിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ജൂണ്‍, ജൂലൈ മാസങ്ങളിലായി സ്കൂളില്‍ പരക്കെ ഒരു കൂട്ടക്കൊല നടത്താന്‍ വിദ്യാര്‍ഥികള്‍ പദ്ധതിയിട്ടതായി കണ്ടെത്തിയത്. മറ്റൊരു വിദ്യാര്‍ഥി പദ്ധതി അറിയുകയും ഇത് അധികൃതരെ അറിയിക്കുകയുമായിരുന്നു.

പദ്ധതി നടപ്പിലാക്കാനായി 21 പേജുള്ള നയരേഖയും കുട്ടികള്‍ ഉണ്ടാക്കിയിരുന്നു. പൊലീസ് കണ്ടെടുത്ത നയരേഖയില്‍ നിന്നും  ഭീകരവാദ സംഘടനയോട് വിദ്യാര്‍ഥികള്‍ക്ക് അമിതമായ താല്‍പര്യം ഉണ്ടായിരുന്നെന്നും കൂട്ടക്കൊലയും മറ്റും നടത്തിയ ഭീകരരോട് കടുത്ത ആരാധന ഉണ്ടായിരുന്നെന്നും വ്യക്തമായി. ഇതുകൂടാതെ ഏതെല്ലാം ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്താമെന്നും ആരെയൊക്കെയാണ് കൊല്ലേണ്ടതെന്നും ഇവര്‍ പദ്ധതിയിട്ടിരുന്നു. അമുസ്‌ലിങ്ങളായ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും കൃത്യമായ ഒരു ലിസ്റ്റും ഇവര്‍ ഉണ്ടാക്കിയിരുന്നു.

സെക്സ് ചാറ്റും അശ്ലില വിഡിയോ ലിങ്കുകളും പങ്കിട്ടു; 30 കാരിയുമായി വിവാഹം; എപ്സ്റ്റീന്‍റെ ആസ്തി കരീനയ്...

പദ്ധതി നടപ്പിലാക്കുന്നതിന്‍റെ അവസാന ഘട്ടത്തിലായിരുന്നു വിദ്യാര്‍ഥികളെന്നും വര്‍ധിച്ചുവരുന്ന ഇത്തരം കേസുകള്‍ ഭീതിയാകുന്നുണ്ടെന്നും ദേശീയ സുരക്ഷാ മന്ത്രി കെ.ഷണ്‍മുഖം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

Singapore school plot involving students planning a massacre due to admiration for ISIS has been foiled. The Internal Security Act was invoked against three students aged 14 to 19 who had detailed plans for the attack.