പ്രതീകാത്മക ചിത്രം

കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുകയും അവരുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഭർത്താവിന് അയച്ചുനൽകുകയും ചെയ്ത സംഭവത്തിൽ ഇന്തോനേഷ്യൻ യുവതി സിംഗപ്പൂരിൽ അറസ്റ്റിൽ. കുട്ടികളെ ഉപദ്രവിച്ചതിനും നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിനുമാണ് യുവതിക്കെതിരെ കേസെടുത്തത്.

സിംഗപ്പൂരിലെ ഒരു ഹൗസിങ് കോളനിയിൽ വീട്ടുജോലികൾ ചെയ്തിരുന്ന യുവതി, മറ്റ് താമസക്കാരുടെ കുട്ടികളെ നോക്കിയും വരുമാനം കണ്ടെത്തിയിരുന്നു.

കുളിപ്പിക്കുന്നതിനിടെ ഒരു വയസുള്ള കുഞ്ഞിന്റെ കവിളിലും മൂക്കിലും നുള്ളി കരയിപ്പിക്കുന്നതിനിടെയാണ് യുവതിയുടെ ക്രൂരത ആദ്യം പുറത്തായത്. ഇതിനിടെ കുട്ടിയുടെ തലയിൽ കുത്തി വേദനിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ യുവതിക്ക് മുന്നറിയിപ്പ് നൽകുകയും കുട്ടികളോട് ഇത്തരത്തിൽ പെരുമാറരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ പിന്നീട് മറ്റൊരു സംഭവത്തിൽ, നേരത്തെ നുള്ളി കരയിച്ചിരുന്ന ഒരു വയസുകാരന്റെ ചെവിയിലേക്ക് ഷവർ പൈപ്പ് തുറന്നുവച്ച് വെള്ളമടിച്ച് കരയിപ്പിച്ചതായും കണ്ടെത്തി. ഇതേ ദിവസം കുളിച്ചുകൊണ്ടിരുന്ന നാലുവയസുകാരിയുടെ നഗ്നദൃശ്യങ്ങളും യുവതി പകർത്തി.

എനിക്ക് വയസ് 17, ഗേൾഫ്രണ്ടാകാമോ'; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച 22കാരന് തടവും ചൂരലടിയ...

രണ്ട് ആൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ യുവതി ഭർത്താവിന് അയച്ചുനൽകിയതും ശ്രദ്ധയിൽപ്പെട്ടതോടെയാണ് കോളനിയിലെ മറ്റ് താമസക്കാർ പൊലീസിൽ പരാതി നൽകിയത്.

അറസ്റ്റിലായ യുവതിയുടെ വിചാരണ ഓഗസ്റ്റിലേക്ക് മാറ്റിവച്ചിരിക്കുകയാണ്.

ENGLISH SUMMARY:

An Indonesian woman has been arrested in Singapore for physically abusing children and recording their nude images to send to her husband. The woman, who worked as a domestic helper, faced charges for child abuse and distributing indecent images.