പ്രതീകാത്മക ചിത്രം

14കാരനെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ 32 വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി കയറിയിറങ്ങുകയാണ് അധ്യാപിക. ഇംഗ്ലണ്ടിലാണ് സംഭവം. പരാതിക്കാരന്‍റെ അഭിമുഖം പുറത്തിറങ്ങിയതോടെയാണ് ടീച്ചറുടെ ക്രൂരത പുറംലോകമറിയുന്നത്. നിലവില്‍ തന്‍റെ 40കളിലുള്ള പരാതിക്കാരന് താന്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് അന്ന് മനസിലായില്ലെന്ന് വ്യക്തമാക്കി. 

1991ലാണ് ആദ്യമായി പീഡനം നടക്കുന്നത്. ഡെബ്ര ഫ്രാങ്ക്‌ലിന്‍ എന്ന അധ്യാപിക അന്ന് 9 വയസായിരുന്ന വാദിയുടെ സ്കൂളിലെ അധ്യാപികയായിരുന്നു. തുടര്‍ന്ന് ഇവര്‍ കുട്ടിയുടെ സ്വകാര്യമായി ട്യൂഷന്‍ പഠിപ്പിക്കാനും തുടങ്ങി. ടീച്ചറുമായി കുറച്ച് കാലത്തിനുള്ളില്‍ വിദ്യാര്‍ഥി മികച്ച ഒരു ബന്ധം സ്ഥാപിച്ചിരുന്നു. എന്നാല്‍ പലപ്പോഴും ട്യൂഷനിടെ ഡെബ്ര ലൈംഗികചുവ കലര്‍ന്ന തമാശകള്‍ പറഞ്ഞിരുന്നു.

എന്നാല്‍ സ്കൂളില്‍ വച്ച് നടന്ന ഒരു മല്‍സരത്തില്‍ ഇരുവരും പന്തയം വയ്ക്കുകയായിരുന്നു. പന്തയത്തില്‍ ജയിച്ചതോടെ പിന്നീട് ട്യൂഷന്‍ ക്ലാസില്‍ വിദ്യാര്‍ഥി താന്‍ ജയിച്ചെന്നും തനിക്ക് സമ്മാനം തരണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സമ്മാനമായി തന്നെ നഗ്നയായി കണ്ടാല്‍ മതിയോ എന്നായിരുന്നു ഡെബ്രയുടെ മറുപടി. 

എന്നാല്‍ എന്താണ് ടീച്ചര്‍ ഉദ്ദേശിച്ചതെന്ന് കുട്ടിക്ക് മനസിലായിരുന്നില്ല. പിന്നീട് കുട്ടിയുടെ വീട്ടില്‍ ട്യൂഷനെത്തിയ ഡെബ്ര കുട്ടിയോട് പെരുമാറുന്ന രീതി അപ്പാടെ മാറി. കുട്ടിയെ ചുംബിച്ചായിരുന്നു തുടക്കം. തുടര്‍ന്ന് ട്യൂഷന് കുട്ടി തന്‍റെ വീട്ടിലേക്ക് വരുന്നതാകും നല്ലതെന്ന് ഡെബ്ര കുട്ടിയുടെ മാതാപിതാക്കളെ ബോധിപ്പിച്ചു. എന്നാല്‍ വീട്ടില്‍ ട്യൂഷനെത്തിയ കുട്ടിയെ ഡെബ്ര കണ്ണും കൈകളും കെട്ടി ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇത് പല തവണ ആവര്‍ത്തിച്ചു. എന്നാല്‍ താന്‍ ഇത് ആസ്വദിക്കാതിരുന്നത് ടീച്ചറെ ചോടിപ്പിച്ചതായും യുവാവ് പറയുന്നു. 

തുടര്‍ന്ന് ഈ ബന്ധം ക്രമേണ അവസാനിച്ചു. പിന്നീട് കുട്ടി വളര്‍ന്ന് യുവാവായി തന്‍റെ സുഹൃത്തുക്കളുമായി സംസാരിക്കവെയാണ് തനിക്കെതിരെ നടന്നത് ലൈംഗികാതിക്രമമാണെന്ന് വ്യക്തമായത്. പിന്നാലെ 2024ല്‍ യുവാവ് ഡെബ്രക്കെതിരെ കേസ് കൊടുക്കുകയും ഡെബ്രയെ എട്ട് ലൈംഗികാതിക്രമ കേസുകളില്‍ പ്രതി ചേര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. നിലവില്‍ ജാമ്യത്തിലാണ് ഡെബ്ര. കേസില്‍ വാദം തുടരുകയാണ്. 

ENGLISH SUMMARY:

Malayala Manorama Online News reports on a shocking case where a teacher faces charges after 32 years for the abuse of a 14-year-old student. The survivor only realized he was a victim years later, leading to the teacher's arrest and ongoing court proceedings.