This picture shows ships sailing near the Strait of Hormuz off the eastern coast of the United Arab Emirates at Khor Fakkan on July 13, 2026. The United States is "taking over" the Strait of Hormuz and will be paid for protecting it, US President Donald Trump declared on July 13, as Washington and Tehran once again fought over the vital waterway. (Photo by AFP)
യുഎഇ ടാങ്കറിനു നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ മരിച്ചു. എട്ട് പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ആറു പേര്‍ ഇന്ത്യക്കാരും രണ്ട് യുക്രയിന്‍ സ്വദേശികളുമാണ്. മൊംബാസ, അല്‍ ബഹിയാ എന്നീ യുഎഇ കപ്പലുകള്‍ക്ക് നേരെയാണ് ഹോര്‍മുസിലെ തെക്കന്‍ ഷിപ്പിങ് ലൈനിലൂടെ സഞ്ചരിക്കുന്നതിനിടെ ഇറാന്‍റെ ആക്രമണമുണ്ടായത്.
പരുക്കേറ്റ എട്ടുപേരില്‍ നാലു പേര്‍ക്ക് ഗുരുതരമായ തോതില്‍ പരുക്കേറ്റിറ്റുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും മേലുള്ള ഭീഷണിയാണ് ഇറാന്‍ നടത്തുന്നതെന്ന് പറഞ്ഞ യുഎഇ പ്രതിരോധ മന്ത്രാലയം ഈ ആക്രമണം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും വിലയിരുത്തി. ഈ ആക്രമണത്തോട് പ്രതികരിക്കാന്‍ തങ്ങള്‍ക്ക് പൂര്‍ണ അധികാരമുണ്ടെന്ന് പറഞ്ഞ യുഎഇ തങ്ങളുടെ ജനതയുടെ സുരക്ഷയും പരമാധികാരവും തന്നെയാണ് പരമപ്രധാനമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സമാധാനവും തകർക്കാനുള്ള ഏതൊരു ശ്രമത്തെയും നേരിടാൻ യുഎഇ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ഏത് ഭീഷണിയേയും നേരിടാൻ തയാറാണെന്നും യുഎഇ പ്രതിരോധമന്ത്രാലയം സൂചിപ്പിക്കുന്നു.
സമാധാനശ്രമങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് ഇപ്പോള്‍ പശ്ചിമേഷ്യയിൽ പോര് കനക്കുന്നത്. ഇറാന്‍ ലക്ഷ്യമാക്കി അടുത്തഘട്ടം ആക്രമണങ്ങൾ തുടങ്ങിയതായി നേരത്തേ യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു. ബന്ദർ അബ്ബാസ്, കിഷ് ദ്വീപ്, ജാം, ഖേഷം ദ്വീപ് എന്നിവിടങ്ങളിൽ സ്ഫോടനങ്ങള്‍ തുടരുകയാണെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്നും ഹോർമുസിൽ ആക്രമിക്കാനുള്ള ശേഷി ദുർബലപ്പെടുത്തുമെന്നും സെൻട്രൽ കമാൻഡ് എക്‌സിൽ കുറിച്ചു. ഹോർമുസില്‍ ഇറാന് ഉപരോധമേർപ്പെടുത്തിയതിനു പിന്നാലെയാണ് യുഎസ് ആക്രമണം ആരംഭിച്ചത്. ഉപരോധം ഇന്ന് നിലവിൽ വരും. ഹോർമുസിലൂടെയുള്ള വാണിജ്യ കപ്പലുകൾ 20 ശതമാനം ഫീസ് നൽകണമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.