italy-waiter

Image: Khushi Dubey, Instagram

TOPICS COVERED

ഇന്ത്യയേയും ഇന്ത്യന്‍ കസ്റ്റമേഴ്സിനേയും അധിക്ഷേപിച്ച ബംഗ്ലദേശ് സ്വദേശിയായ ഹോട്ടല്‍ ജീവനക്കാരനെ മാപ്പുപറയിപ്പിച്ച് യുവതികള്‍. ഇറ്റലിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ഇന്ത്യന്‍ യുവതികള്‍ക്കുനേരെയാണ് ബംഗ്ലദേശ് സ്വദേശി മോശം ഭാഷയില്‍ സംസാരിച്ചത്. 

വാക്തര്‍ക്കം ആരംഭിച്ചതെങ്ങനെയെന്ന് വ്യക്തമല്ലെങ്കിലും ഹുസൈന്‍ എന്ന പേരുള്ള ബംഗ്ലദേശ് ജീവനക്കാരന്‍ വളരെ മോശം ഭാഷയിലാണ് ഇന്ത്യയെക്കുറിച്ചും യുവതികളെക്കുറിച്ചും സംസാരിക്കുന്നത്. ഖുഷി ദുബെ എന്ന ഇന്‍സ്റ്റഗ്രാം ഉപയോക്താവാണ് ‘ഇതാണ് തങ്ങള്‍ക്ക് ഇറ്റലിയില്‍ സംഭവിച്ചത്’എന്ന കുറിപ്പോടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

യുവതികള്‍ സംസാരിക്കുമ്പോള്‍ പോലും ഇന്ത്യയെ അധിക്ഷേപിക്കുന്ന വാക്കുകള്‍ ഇയാള്‍ ആവര്‍ത്തിക്കുകയാണ്. സ്ത്രീകളോട് മര്യാദയോടെ സംസാരിക്കണമെന്നും രാജ്യത്തെ ഈ രീതിയില്‍ മോശമായി അധിക്ഷേപിക്കരുതെന്നും യുവതികള്‍ പറയുന്നതും മറുപടിയായി അധിക്ഷേപം തുടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ‘എല്ലാവരും നിങ്ങളുടെ രാജ്യത്തെ മോശമാക്കുന്നു, നിങ്ങളും രാജ്യത്തെ മോശമാക്കുകയാണ്, നിങ്ങള്‍ നാറുന്ന ഇന്ത്യയില്‍ നിന്നുള്ളവരാണ്’ എന്ന് ഹുസൈന്‍ പറയുന്നതും വിഡിയോയില്‍ കാണാം. 

തര്‍ക്കം മുറുകിയതോടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെട്ടു. പൊലീസ് എത്തിയതോടെ ഹുസൈന്‍ മനസില്ലാതെ മാപ്പ് പറയാന്‍ നോക്കിയെങ്കിലും വിടാന്‍ തയാറാകാതിരുന്ന യുവതികള്‍ താന്‍ ഇന്ത്യയെ അധിക്ഷേപിച്ചുവെന്ന് സമ്മതിച്ച് കൃത്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ഒടുവില്‍ മറ്റുവഴിയില്ലെന്ന് മനസിലാക്കി ഇയാള്‍ തന്റെ തെറ്റ് സമ്മതിച്ച് മാപ്പ് പറയുകയായിരുന്നു. പലപ്പോഴും വിദേശരാജ്യങ്ങളില്‍ ഇത്തരത്തിലുള്ള വംശീയ അധിക്ഷേപങ്ങള്‍ ഉണ്ടാവാറുണ്ടെന്നും , ചില വിഡിയോകള്‍ കണ്ട് ഇന്ത്യക്കാരെ മാത്രം കുറ്റപ്പെടുത്തുന്ന രീതി പാടില്ലെന്നും ദുബെ പറയുന്നു. 

Indian Women Force Apology from Disrespectful Hotel Staff in Italy:

Indian women in Italy were insulted by a Bangladesh hotel staff member who made derogatory remarks about India and the women. After a confrontation and police intervention, the staff member was compelled to issue an apology for his offensive behavior.