President Donald Trump talks about the White House ballroom construction as he arrives to speak during a meeting with oil executives in the East Room of the White House, Friday, Jan. 9, 2026, in Washington. AP/PTI(AP01_10_2026_000005B)
ജി7 ഉച്ചകോടിയുടെ അവസാന ദിനമായിരുന്നു ഇന്നലെ. ആഗോളരാജ്യ തലവന്‍മാര്‍ ഒത്തുചേര്‍ന്ന് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദിയില്‍ ഇത്തവണത്തെ കൗതുകമായത് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രവര്‍ത്തികള്‍ തന്നെയാണ്. ഹസ്തദാനം ചെയ്യാന്‍ കൈനീട്ടുന്ന ലോകനേതാക്കളുടെ കൈ പിടിച്ചുവലിക്കുന്നതും, മാധ്യമപ്രവത്തകരുടെ ചോദ്യങ്ങള്‍ക്ക് അലസമായോ രൂക്ഷമായോ പ്രതികരിക്കുന്നതും ട്രംപിന്‍റെ ട്രേഡ് മാര്‍ക്കുകളാണെന്ന് തന്നെ പറയാം.
എന്നാല്‍ നിലവില്‍ ചര്‍ച്ചയാവുന്നത് ജി7 ഉച്ചകോടിയിലെ സുപ്രധാന സമ്മേളനത്തിനിടെ ട്രംപ് നടത്തിയ പ്രസ്താവനയാണ്. സമ്മേളനവേദിയില്‍ എത്തിയ ട്രംപ് ഉടന്‍ ഉറക്കെ I am the Boss (ഞാന്‍ ആണ് ബോസ്) എന്ന് പ്രഖ്യാപിക്കുകയായിരുന്നു. മറ്റ് ലോകനേതാക്കള്‍ ട്രംപ് പറയുന്നത് കേട്ട് ചിരിക്കുന്നതും വ്യക്തമായി കാണാം. സമ്മേളനത്തിന് വൈകിയെത്തിയതിന് പിന്നാലെ തമാശയെന്ന രീതിയിലാണ് ട്രംപ് പറഞ്ഞതെങ്കിലും തന്‍റെ ആധിപത്യം സ്ഥാപിക്കുക തന്നെയായിരുന്നു ട്രംപ് ഇതുവഴി ഉദ്ദേശിച്ചതെന്ന് തന്നെയാണ് നിഗമനം.
സ്വയം പ്രശംസിക്കുന്നതിലും സ്വയം പേരുകളിച്ച് വിളിക്കുന്നതിലും ആനന്ദം കണ്ടെത്തുന്നയാളാണ് ട്രംപ്. ഇതിന് മുന്‍പ് ഓണസ്റ്റ് ഡോണ്‍, ഫാദര്‍ ഓഫ് ഐവിഎഫ്, ദ് കിങ് എന്നീ പേരുകള്‍ ട്രംപ് സ്വയം വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്.
ഫ്രാന്‍സിലെ അയ്‍വീആന്‍ ലെയബാഹ്നില്‍ നടന്ന ഉച്ചകോടിയില്‍ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു യുക്രൈന്‍ – റഷ്യ യുദ്ധം. യുദ്ധത്തില്‍ യുക്രൈന്‍ എത്രത്തോളം നേട്ടം കൈവരിക്കുന്നുണ്ട്, റഷ്യക്കെതിരെ എങ്ങനെ കൂടുതല്‍ സമ്മര്‍ദം ചെലുത്താം എന്ന വിഷയങ്ങളാണ് സമ്മേളനത്തില്‍ പ്രധാന വിഷയങ്ങളായത്. യുക്രൈനെ പ്രതിനിധീകരിച്ച് എത്തിയ പ്രസിഡന്‍റ് വ്‍ലാഡിമിര്‍ സെലിന്‍സ്കി അടങ്ങിയ വേദിയിലായിരുന്നു ട്രംപ് താനാണ് എല്ലാവരുടെയും ബോസെന്ന് പ്രഖ്യാപിച്ചത്.