പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിക്കുന്ന മട്ടില്ല. പിന്നോട്ടുമാറാന്‍ യുഎസും ഇറാനും ഇസ്രായേലും തയ്യാറല്ല എന്നതുതന്നെയാണ് വിഷയം. ഇപ്പോഴിതാ 24 ഇന്ത്യന്‍ നാവികരുമായി സഞ്ചരിച്ച ടാങ്കര്‍ ഒമാന്‍ തീരത്തുവെച്ച് യുഎസ് സേന ആക്രമിക്കുകയും കപ്പലിന് ഗുരുതരതകരാറുകളുണ്ടാകുകയും ചെയ്തു. ഇതിന് പിന്നാലെ കപ്പലിലെ ഇന്ത്യന്‍ നാവികര്‍ രക്ഷയ്ക്കായി ഡിസ്ട്രസ് കോള്‍ ചെയ്തതിന്‍റെ ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.
തങ്ങള്‍ വിളിക്കുന്നത് മരിവെക്സ് ടാങ്കറില്‍ നിന്നാണെന്നും കപ്പലിന് തീപിടിച്ചു രക്ഷിക്കണമെന്ന് ഒരു ശബ്ദസന്ദേശത്തില്‍ കേള്‍ക്കാം. മറ്റൊരു സന്ദേശത്തില്‍ യുഎസ് നേവി ആക്രമിച്ചെന്നും മിസൈല്‍ കപ്പലിന്‍റെ എന്‍ജിനില്‍ പൊട്ടിത്തെറിയുണ്ടായെന്നും ദ്വാരം വീണെന്നും കേള്‍ക്കാം. കപ്പലിലെ മുഴുവന്‍ ക്രുവും ഇന്ത്യക്കാരാണെന്നും രക്ഷിക്കണമെന്നും ഓഡിയോ സന്ദേശത്തില്‍ പറയുന്നു.
ഇറാനിയന്‍ തീരത്ത് യുഎസ് തുടര്‍ന്നുകൊണ്ടിരിക്കുന്ന ബ്ലോക്കേഡ് അതിര്‍ത്തി ലംഘിച്ചതിനാലാണ് കപ്പലിനെ വെടിവച്ചതെന്നും തങ്ങളുടെ ഫൈറ്റര്‍ ജെറ്റാണ് മിസൈലാക്രമണം നടത്തിയതെന്നും അമേരിക്കന്‍ സൈന്യം അറിയിച്ചു. ഒമാന്‍ തീരത്തുനിന്ന് 28 കിലോമീറ്റര്‍ അകലെ നിയന്ത്രണമില്ലാതെ ഒഴുകിനടന്ന കപ്പലിനെ പിന്നീട് കണ്ടെത്തുകയായിരുന്നു. കപ്പലിലെ തീയെത്തുടര്‍ന്ന് മുഴുവന്‍ ഇന്ത്യന്‍ ക്ര്യൂവിനെയും എയര്‍ലിഫ്റ്റ് ചെയ്താണ് രക്ഷപ്പെടുത്തിയത്.