പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിയും ഉറ്റചങ്ങാതിമാരാണ്. ഈയടുത്ത് ഇറ്റലിയിലെത്തിയ മോദി മെലനിക്ക് മെലഡി മിഠായി നല്‍കുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. എന്നാല്‍ മോദിയെ മെലനി ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തെന്ന് റിപ്പോര്‍ട്ട്. ജി7 ഉച്ചകോടിയുടെയും കോപ്28 (COP28) സമ്മേളനങ്ങളുടെയും സമയത്താണ് നരേന്ദ്ര മോദിയും ജോർജിയ മെലനിയും തമ്മിലുള്ള ഊഷ്മളമായ സൗഹൃദം ലോക ശ്രദ്ധയാകര്‍ഷിക്കുന്നത്. പിന്നീട് മോദിയും മെലനിയും കണ്ടുമുട്ടുമ്പോഴെല്ലാം അവരുടെ സൗഹൃദം ചര്‍ച്ചയായി തുടങ്ങി.
മോദിയെ മെലനി അണ്‍ഫോളോ ചെയ്തെന്ന് വാര്‍ത്ത പ്രചരിക്കുമ്പോഴും മോദിയെ മെലനി ആദ്യം ഫോളോ ചെയ്തിരുന്നോ എന്ന ചോദ്യമാണ് നിലനില്‍ക്കുന്നത്. ലോകരാജ്യത്തെ പല നേതാക്കളും മോദിയെ ഫോളോ ചെയ്യുന്നുണ്ട്, മോദി തിരിച്ചു. എന്നാല്‍ ഇത്രയും സൗഹൃദമുള്ള മെലനി മോദിയെ ഫോളോ ചെയ്യാതിരിക്കുമോ എന്നും ചോദ്യമുയരുന്നുണ്ട്. മെലനി ഇതുവരെ മോദിയെ ഫോളോ ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാന്‍ സോഷ്യല്‍ മീഡിയാ ലോകത്തിനും പ്രയാസമുണ്ട്. മെലനി മോദിയെ മുന്‍പ് ഫോളോ ചെയ്തിരുന്നെന്ന് തെളിയിക്കുന്ന ഒരു സ്ക്രീന്‍ഷോട്ട് പോലുമില്ലാത്തതിനാല്‍ എന്താണിതിന്‍റെ സത്യാവസ്ഥയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ഈയടുത്ത് ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് സമ്മാനമായി മെലഡി മിഠായി നല്‍കിയത്. ജോര്‍ജിയ മെലനി തന്നെ തന്റെ എക്സ് ഹാന്‍ഡിലിലൂടെ ഇതിന്‍റെ വിഡിയോ പങ്കുവയ്ക്കുകയും ചെയ്തു. ഇവരുടെയും കെമിസ്ട്രിയെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നതും ‘മെലഡി’ എന്നാണ്. ഇതോടെയാണ് എക്കാലത്തെയും സോഷ്യല്‍ മീഡിയയുടെ പ്രിയ്യപ്പെട്ട ‘നയതന്ത്ര ജോഡികൾ’ വീണ്ടും വൈറലായത്.
2023 സെപ്റ്റംബറിൽ, ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിലെ മോദിയുടെയും മെലനിയുടേയും ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ മീമുകളുടെ ഒരു പ്രളയത്തിന് തന്നെ കാരണമായി. സന്ദർശന വേളയിൽ, മോദി മെലനിക്ക് ഒരു പട്ടോള സ്കാർഫും സമ്മാനമായി നൽകിയിരുന്നു. അതേവര്‍ഷം തന്നെ ദുബായിൽ നടന്ന കോപ്28 കാലാവസ്ഥാ ഉച്ചകോടിക്കിടെ മെലനിയുടേയും മോദിയുടേയും ഒരു സെൽഫി വൈറലായി. ‘ഗുഡ് ഫ്രണ്ട്സ് അറ്റ് COP28’, ഹാഷ് ടാഗ് 'മെലോഡി' എന്നായിരുന്നു സെല്‍ഫിയുടെ താഴെ മെലനി എഴുതിയത്. ‘സുഹൃത്തുക്കളെ കാണുന്നത് എപ്പോഴും സന്തോഷകരമാണ്’ എന്ന് പോസ്റ്റിന് മോദിയുടെ മറുപടിയുമെത്തിയിരുന്നു.