Members of the National Guard gather near the White House after a shooting incident in Washington, D.C., U.S., May 23, 2026. REUTERS/Nathan Howard

Members of the National Guard gather near the White House after a shooting incident in Washington, D.C., U.S., May 23, 2026. REUTERS/Nathan Howard

സുരക്ഷാഭീതിയേറ്റി വൈറ്റ് ഹൗസിന് സമീപം വീണ്ടും വെടിവയ്പ്. പെനിസില്‍വേനിയ അവന്യുവിലാണ് സംഭവം. 21കാരനായ അക്രമിയാണ് ബാഗില്‍ നിന്നും തോക്കെടുത്ത് വെടിയുതിര്‍ത്തത്. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥരും തിരിച്ചടിച്ചു. വെടിയേറ്റ അക്രമി ചികില്‍സയിലിരിക്കെയാണ് മരിച്ചതെന്ന് സീക്രട്ട് സര്‍വീസ് അറിയിച്ചു. 

നസിര്‍ ബെസ്റ്റ് എന്ന 21കാരനാണ് വെടിയുതിര്‍ത്തതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. വെടിവയ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടില്ല. അതേസമയം, പരിസരത്തുണ്ടായിരുന്നവരില്‍ ഒരാള്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ടുണ്ട്. എന്നാലിത് അക്രമിയുടെ വെടിയേറ്റതാണോ അതോ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചടിച്ചപ്പോള്‍ ഉണ്ടായ പരുക്കാണോയെന്ന് അന്വേഷിക്കുകയാണ്. 

പന്ത്രണ്ടോളം തവണ  വെടിയൊച്ച കേട്ടുവെന്നാണ് സംഭവ സമയത്ത് വൈറ്റ് ഹൗസിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉടന്‍ തന്നെ ഇവര്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറി. വെടിവയ്പിനെ കുറിച്ച് സാധ്യമായ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൈമാറുമെന്ന് സമൂഹമാധ്യമക്കുറിപ്പില്‍ എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ വ്യക്തമാക്കി.

ഒരുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് വൈറ്റ് ഹൗസിനടുത്ത് വെടിവയ്പുണ്ടാകുന്നത്. വൈറ്റ് ഹൗസ് കറസ്പോണ്ടന്‍സ്  അസോസിയേഷന്‍ ഡിന്നറിനിടെ ഏപ്രിലിലും വാഷിങ്ടണ്‍ മൊണ്യുമെന്‍റിനടുത്ത് ഈ മാസം ആദ്യവും വെടിവയ്പുണ്ടായിരുന്നു. 

ENGLISH SUMMARY:

A significant security lockdown was triggered near the White House on Saturday evening after a 21-year-old gunman opened fire at a Secret Service checkpoint along Pennsylvania Avenue. The armed assailant, identified as Nasire Best, drew a pistol from his bag and fired multiple rounds at law enforcement officers, who immediately returned fire and neutralized him. Although the suspect succumbed to his injuries at a local hospital, a bystander on the street was critically wounded during the exchange of gunfire. President Donald Trump was inside the executive mansion at the time of the incident but remained entirely unharmed and unaffected by the security breach. FBI Director Kash Patel confirmed that federal teams are actively investigating the shooting, marking it as the third violent firearm incident near the high-security complex within a single month.