കുവൈത്തിൽ മലയാളി വിദ്യാർഥിനിയെ താമസ സ്ഥലത്തെ കെട്ടിടത്തിന് മുകളിൽനിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ബിജുവിന്റെ മകള്‍ ഫേബയാണ് മരിച്ചത്. അബ്ബാസിയ ഹൈവേ മാര്‍ക്കറ്റിന് സമീപം ഇന്ന് ഉച്ചക്ക് മൂന്നരയോടെയായിരുന്നു സംഭവം.
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഫേബ. ലിബി ബിജുവാണ് മാതാവ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.