Image Credit: facebook/ron shinnick

Image Credit: facebook/ron shinnick

TOPICS COVERED

സമൂഹമാധ്യമങ്ങളിലൂടെ തന്‍റെ ഭാര്യയെ അപകീര്‍ത്തിപ്പെടുത്തുന്ന കമന്‍റിട്ടതിന് പൊലീസുകാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് മേയര്‍. ജോര്‍ജിയയിലെ കൊഹുത് നഗരത്തിലാണ് സംഭവം. മേയര്‍ റോണ്‍ ഷിനികിന്‍റെ ഭാര്യ പാം ഷിനികിനെയാണ് ചില പൊലീസുകാര്‍ കളിയാക്കിയത്. ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ശേഷവും പാം സിറ്റി കൗണ്‍സിലില്‍ ജോലി തുടര്‍ന്നിരുന്നു. പെരുമാറ്റ ദൂഷ്യത്തെ തുടര്‍ന്നാണ് പാമിനെ പിരിച്ചുവിട്ടതെന്നാണ് പൊലീസുകാര്‍ ആരോപിക്കുന്നത്. അനധികൃതമായി ജോലിയില്‍ തുടരുന്നതിനെ വിമര്‍ശിച്ചിട്ട കമന്‍റുകള്‍ പാമിനെ മനഃപ്രയാസത്തിലാക്കി. ഇതോടെയാണ് മേയര്‍ ഭര്‍ത്താവ് കടുത്ത നടപടിക്ക് മുതിര്‍ന്നത്. 

ആദ്യം പൊലീസുകാരുമായി അനുരഞ്ജന ചര്‍ച്ച നടത്തി. അറ്റോര്‍മി ബ്രിയന്‍ റേയ്ബനും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് വാര്‍ത്താസമ്മേളനം വിളിക്കുകയും പരിഹാരം കണ്ടെത്തിയതായി അറിയിക്കുകയും ചെയ്തു. എന്നാല്‍ എന്താണ് പരിഹാരമെന്ന് മാത്രം വെളിപ്പെടുത്തിയില്ല. പിറ്റേ ദിവസം രാവിലെ ഡ്യൂട്ടിക്കായി പൊലീസുകാര്‍ ഓഫിസിലെത്തിയപ്പോഴാണ് നോട്ടിസ് ശ്രദ്ധയില്‍പ്പെട്ടത്. 'വകുപ്പ് പിരിച്ച് വിട്ടിരിക്കുന്നു. എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും ടെര്‍മിനേറ്റും ചെയ്തിട്ടുണ്ട്' എന്നായിരുന്നു നോട്ടിസിലുണ്ടായിരുന്നത്. പൊലീസുകാര്‍ക്ക് ശമ്പളം മുടങ്ങില്ലെന്നും അവരുടെ സേവനത്തിന് നന്ദിയുണ്ടെന്നും വ്യക്തമാക്കിയ മേയര്‍, ഇപ്പോള്‍ മാറ്റത്തിന്‍റെ സമയമാണെന്നും വിശദീകരിച്ചു. 

എന്നാല്‍ കൃത്യമായ നടപടിക്രമം പൂര്‍ത്തിയാകുന്നത് വരെ പൊലീസ് ഡിപാര്‍ട്ട്മെന്‍റിലെ ഉപകരണങ്ങളടക്കം ഒന്നും വിട്ടുനല്‍കില്ലെന്നും നിയമപ്രകാരമുള്ള നടപടി പൂര്‍ത്തിയാകുന്നത് വരെ തോക്കടക്കമുള്ളവ കൈവശം വയ്ക്കുമെന്നും വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സുരക്ഷാ ഉപകരണങ്ങള്‍ ഏറ്റുവാങ്ങിയതായി സാക്ഷ്യപ്പെടുത്തി ഒപ്പിടാനുള്ള ഉദ്യോഗസ്ഥരെങ്കിലും കുറഞ്ഞത് വേണമെന്നും പൊലീസുകാര്‍ പറയുന്നു. 

ENGLISH SUMMARY:

In a drastic move, the Mayor of Kohuta, Georgia, Ron Shinnick, has fired the city’s entire police department following social media comments made by officers about his wife, Pam Shinnick. The officers had allegedly criticized Pam for continuing her work at the city council despite being terminated earlier, accusing her of misconduct. While a reconciliation meeting was initially held, the officers arrived the next morning to find a notice stating that the entire department had been dissolved. Mayor Shinnick defended the move as a "time for change" and assured the officers they would receive their pay. However, the dismissed officers have refused to hand over their official gear and weapons until a proper legal handover process is established, citing a lack of officials to sign for the equipment.