സാമന്ത കെർഷ്നർ പിതാവ് ട്രാവിസ് ഫീൽഡ്ഗ്രോവിനൊപ്പം | Image:Facebook/TravisFieldgrove

ജനിച്ച് നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമേരിക്കക്കാരിയായ സാമന്ത കെർഷ്നർ തന്‍റെ പിതാവ് ട്രാവിസ് ഫീൽഡ്ഗ്രോവിനെ ആദ്യമായി കണ്ടത്. ഇക്കാലമത്രയും ട്രാവിസ് ഫീൽഡ്ഗ്രോവ് ഭാര്യയില്‍ നിന്ന് വേറിട്ട് കഴിയുകയായിരുന്നു. 2015ല്‍ കണ്ടുമുട്ടിയശേഷം പിതാവിനൊപ്പം സാമന്ത താമസം തുടങ്ങി. മൂന്ന് വര്‍ഷം ഇരുവരും അച്ഛന്‍– മകള്‍ ബന്ധം നിലനിര്‍ത്തിയെങ്കിലും 2018 ല്‍ ഇത് ലൈംഗിക ബന്ധത്തിലെത്തുകയായിരുന്നു. ഇരുവരും വിവാഹിതരാകുകയും ബന്ധം ഫെയ്സ്ബുക്കിലൂടെ പരസ്യമാക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയെ അടക്കം പിടിച്ചുലച്ച അച്ഛന്‍– മകള്‍ വിവാഹമായിരുന്നു ഇത്. എന്നാല്‍ കാര്യങ്ങള്‍ മറ്റൊരു വഴിത്തിരിവിലേക്ക് കടക്കുന്നത് പിന്നീടാണ്.

സാമന്ത പുതിയ പങ്കാളിക്കൊപ്പം

ഈ അച്ഛന്‍– മകള്‍ ബന്ധത്തെ എതിര്‍ത്ത് സാമന്ത കെർഷ്നറുടെ അമ്മ പൊലീസിലെത്തി. മാതാവിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും 2020 ജനുവരിയിൽ ട്രാവിസ് ഫീൽഡ്ഗ്രോവിനെ മകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. മാതാവ് പൊലീസിലെത്തിയതോടെയാണ് ഇരുവരും വിവാഹിതരായത് എന്നും റിപ്പോര്‍ട്ടുണ്ട്. കേസ് കോടതിയിലെത്തിയപ്പോള്‍ ഇരുവരും വാദിച്ചത് തമ്മില്‍ രക്തബന്ധമില്ലെന്നാണ്. പക്ഷേ ഡിഎൻഎ ടെസ്റ്റിൽ അച്ഛനും മകളും തമ്മിലുള്ള ബന്ധം തെളിഞ്ഞതോടെ കേസില്‍ ട്രാവിസ് ശിക്ഷിപ്പെടുകയായിരുന്നു. ട്രാവിസിന് രണ്ട് വര്‍ഷത്തെ തടവും സാമന്തയ്ക്ക് 9 മാസത്തെ പ്രൊബേഷനും വിധിച്ചു. ആർക്കാണ് ആദ്യം അച്ഛനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയുക എന്നത് സംബന്ധിച്ച് തന്‍റെ അർദ്ധസഹോദരിയുമായി സാമന്ത പന്തയം വച്ചിരുന്നതായും പൊലീസിന്‍റെ കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

അതേസമയം, പിതാവ് അറസ്റ്റിലായതിന് ശേഷം തങ്ങള്‍ തമ്മില്‍ യാതൊരു തരത്തിലുള്ള ബന്ധമോ ആശയവിനിമയമോ ഉണ്ടായിട്ടില്ലെന്നാണ് സാമന്ത, ഡെയ്‌ലി മെയിലിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ പറയുന്നത്. പിതാവിനോട് മാത്രമല്ല പിതാവിന്‍റെ ഭാഗത്തുനിന്നുള്ള ബന്ധുക്കളോടും തനിക്ക് ബന്ധമില്ലെന്ന് യുവതി പറയുന്നു. സ്വന്തം പിതാവ് തന്നെ അയാളുടെ ലൈംഗികാവശ്യത്തിനായി രൂപപ്പെടുത്തിയെടുക്കുകയായിരുന്നു എന്നാണ് സാമന്ത ആരോപിക്കുന്നത്. ഇന്ന് നെബ്രാസ്കയിലെ ഒരു ഗ്രാമത്തിൽ മകൾക്കും പ്രതിശ്രുത വരനുമൊപ്പം താമസിക്കുന്ന സാമന്ത തങ്ങള്‍ അടുത്ത വർഷം വിവാഹിതയാകാൻ ആഗ്രഹിക്കുന്നുവെന്നും ഡെയ്‍ലി മെയിലിനോട് പറഞ്ഞു.

ട്രാവിസ് ഫീൽഡ്ഗ്രോവ്

സാമന്തയുടെ പിതാവ് എവിടെ?

മകളുമായുള്ള ലൈംഗിക ബന്ധത്തിന് അറസ്റ്റിലായ ട്രാവിസ് പിന്നീട് ജയില്‍ മോചിതനായെങ്കിലും തീവ്രവാദ ഭീഷണിയെ തുടർന്ന് 2025 നവംബറിൽ വീണ്ടും മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. അതേസമയം, ഇതാദ്യമായല്ല ഇതേ കുറ്റത്തിന് ട്രാവിസ് ശിക്ഷപ്പെടുന്നത്. നേരത്തേ 2021ലും 2014ലും സമാനകേസില്‍ ട്രാവിസ് ശിക്ഷിക്കപ്പെട്ടിരുന്നു. 1990-കളുടെ പകുതി മുതല്‍ വ്യാജരേഖ ചമയ്ക്കൽ, മോഷണം, മദ്യപിച്ച് വാഹനമോടിക്കൽ, വീടാക്രമണം, പ്രൊബേഷൻ ലംഘനം തുടങ്ങി ധാരാളം ക്രിമിനല്‍ കേസുകള്‍ ട്രാവിസിന്‍റെ പേരിലുണ്ട്. പതിറ്റാണ്ടുകളായി ജയിലിലും പുറത്തുമായി കഴിയുകയാണിയാള്‍.

സ്വന്തം മകളായ സാമന്ത കെർഷ്ന ആയിരുന്നില്ല അയാളുടെ ആദ്യത്തെ ഇര. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1999 ജനുവരിയിൽ 15 വയസ്സുള്ള ഒരു കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് ട്രാവിസ് ആറ് മാസം തടവിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ സംഭവം നടക്കുമ്പോള്‍ സാമന്ത കെർഷ്നർക്ക് ഒരു വയസ് മാത്രമായിരുന്നു പ്രായം. നിലവില്‍ ടെകുംസെ സ്റ്റേറ്റ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷനിൽ തടവിലാണ് ട്രാവിസ്.

ജനിതക ലൈംഗിക ആകർഷണം

ട്രാവിസിന്‍റെയും സാമന്തയുടെയും ബന്ധം സോഷ്യല്‍ മീഡിയയില്‍ നിരവധി ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചിരുന്നു. ജനിതക ലൈംഗിക ആകർഷണം (Genetic Sexual Attraction) ആയിട്ടാണ് ഈ ബന്ധത്തെ പലരും കണക്കാക്കുന്നത്. ദീർഘകാലം മാതാപിതാക്കളെയോ സഹോദരങ്ങളെയോ കാണാതിരിക്കുന്നവര്‍ക്ക് പ്രായപൂർത്തിയായ ശേഷം ആദ്യമായി കണ്ടുമുട്ടുന്ന അടുത്ത ബന്ധമുള്ളവരോട് തീവ്രമായ ലൈംഗിക അല്ലെങ്കിൽ പ്രണയ ആകർഷണമാണിത്. ശാസ്ത്രീയ തെളിവുകൾ ഉണ്ടെങ്കിലും, പലരും ഈ സിദ്ധാന്തത്തെ കപടശാസ്ത്രമായാണ് കണക്കാക്കുന്നത്.

ENGLISH SUMMARY:

Samantha Kershner, a Nebraska woman who made headlines for marrying her biological father, Travis Fieldgrove, has broken her silence. After meeting in 2015, the duo entered a sexual relationship and married in 2018, leading to legal action and prison sentences following a DNA test confirmation. Samantha now alleges she was "groomed" by Fieldgrove, who is currently back in prison for separate terroristic threats. Living with her fiancé and daughter, Samantha aims for a new life while distancing herself from her criminal father.