Credit : New York Post
വേട്ടക്കമ്പക്കാരനായിരുന്നു അമേരിക്കന്‍ കോടീശ്വരന്‍ ഏര്‍ണി ദോസിയോ. തന്‍റെ 75 വയസിനിടെ ഒട്ടേറെ വന്യജീവികളെ ഏര്‍ണി വേട്ടയാടി കൊന്നിട്ടുണ്ട്. എന്നാല്‍ ഇരയുടെ കൈകൊണ്ട് തന്നെയായി ഏര്‍ണിയുടെ അന്ത്യം.
വൈന്‍ ബിസിനസുകാരനായിരുന്നു മരിച്ച ഏര്‍ണി. ഏര്‍ണിയുടെ കീഴില്‍ പസഫിക് അഗ്രീലാന്‍ഡ് എന്ന കമ്പനിയും 12000 ഏക്കര്‍ മുന്തിരിത്തോട്ടവുമുണ്ടായിരുന്നു. വൈന്‍ വില്‍പ്പനയും മറ്റ് തോട്ടങ്ങളിലേക്ക് ഉപകരണങ്ങള്‍ വിറ്റുമായിരുന്നു ഏര്‍ണി കോടികളുടെ വരുമാനമുണ്ടാക്കിയത്.
തന്‍റെ ജോലിക്ക് പുറമെ ഏര്‍ണി ഏറ്റവും ആസ്വദിച്ചിരുന്നത്. വേട്ടയായിരുന്നു. ചെറുപ്പകാലം തൊട്ട് തന്നെ പലതവണ ആഫ്രിക്കയില്‍ പോയ എര്‍ണി വന്യജീവികളെ വേട്ടയാടിയിരുന്നു. സിംഹവും ആനയുമായിരുന്നു വേട്ടയാടാന്‍ ഏറെ ഇഷ്ടമുള്ള ജീവികള്‍. ഏപ്രിലില്‍ ആഫ്രിക്കന്‍ രാജ്യമായ ഗാബോണില്‍ വേട്ടയ്ക്ക് പോയതായിരുന്നു ഏര്‍ണി. സഫാരിക്കിടെ വാഹനത്തില്‍ നിന്നിറങ്ങി മാനിനെ പിന്തുടരുകയായിരുന്നു ഏര്‍ണിയും ഗൈഡും. എന്നാല്‍ കാടിനുള്ളിലൂടെ നടക്കുന്നതിനിടെ ഏര്‍ണി തള്ളയാനയ്ക്കും കുട്ടിയാനയ്ക്കും മുന്നില്‍പ്പെട്ടു. ഞൊടിയിടയില്‍ ആക്രമിച്ച ആന ഏര്‍ണിയെ ചവിട്ടി മെതിച്ചു.
ഓടിരക്ഷപ്പെട്ട ഗൈഡ് വാഹനത്തിലുള്ള മറ്റുള്ളവരെ വിവരമറിയിച്ച് സ്ഥലത്തെത്തിയപ്പോഴേക്കും ആന ഏര്‍ണിയെ കൊന്നിരുന്നു. സംരക്ഷിതവനമേഖല വന്‍തോതിലുണ്ടെന്നിരിക്കെയും ഗാംബിയയുടെ പ്രധാന വരുമാന സ്രോതസുകളിലൊന്നാണ് ബിഗ് ഗെയിം ഹണ്ടിങ് എന്ന വന്യജീവി വേട്ട. അമേരിക്കയില്‍ നിന്ന് മറ്റം സമ്പന്ന രാജ്യങ്ങളില്‍ നിന്നും വലിയ തോതില്‍ ആളുകള്‍ പണംമുടക്കി ഈ പ്രദേശത്ത് വേട്ടക്കെത്താറുണ്ട്.