ഇസ്രയേല്‍– ലബനന്‍ വെടിനിര്‍ത്തലിന് ധാരണയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് . ഇന്ന് മുതല്‍ 10 ദിവസത്തെ വെടിനിര്‍ത്തലിന് ലബനന്‍ പ്രസിഡന്‍റ് ജോസഫ് ഔണും ഇസ്രയേല്‍ പ്രധാനമന്ത്രി  നെതന്യാഹുവും  സമ്മതമറിയിച്ചെന്ന് ട്രംപ്  ദ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു. രണ്ടാംഘട്ട ചര്‍ച്ചകള്‍ക്കായി  ഇരുവരെയും വൈറ്റ്ഹൗസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ട്രംപ് പറഞ്ഞു.  

 

Also Read: ഒന്നല്ല, ഹോര്‍മുസിലൂടെ 5 കപ്പലുകള്‍; ട്രംപിന്‍റെ ബ്ലോക്ക് 'സോഷ്യല്‍ മീഡിയയില്‍' എന്ന് ഇറാന്‍


ലെബനന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്തെങ്കിലും ഇസ്രയേല്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ലബനനിലെ ഹിസ്ബുല്ല ഗ്രൂപ്പുകളുമായാണ് ഇസ്രയേല്‍ ഏറ്റുമുട്ടല്‍ നടക്കുന്നതെങ്കിലും ട്രംപിന്റെ പോസ്റ്റില്‍  ഹിസ്ബുല്ലയെക്കുറിച്ച് പരാമര്‍ശമില്ല. സൗത്ത് ലെബനനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു പാലം ഇസ്രയേല്‍ തകര്‍ത്തതിന് തൊട്ടുപിന്നാലെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനമെത്തിയത്.  ഇസ്രയേല്‍ ആക്രമണങ്ങളില്‍  സൗത്ത് ലബനനില്‍  മാത്രം 1400 കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ 

 

പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോയും ഫോണിൽ സംസാരിച്ചു. യുദ്ധസാഹചര്യങ്ങളും പുതിയ സംഭവവികാസങ്ങളും  വിലയിരുത്തി. ഹോർമുസ് കടലിടുക്കിലെ സുരക്ഷയും സ്വാതന്ത്ര്യവും പുനഃസ്ഥാപിക്കണമെന്ന് ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു. മേഖലയിൽ സമാധാനം കൊണ്ടുവരാൻ നയതന്ത്ര ഇടപെടലുകൾ ശക്തമാക്കാനാണ് തീരുമാനം. സംഘർഷങ്ങളിൽ ഇരുവരും കടുത്ത ആശങ്ക രേഖപ്പെടുത്തി.  

ENGLISH SUMMARY:

Israel and Lebanon have agreed to a 10-day ceasefire brokered by the US, with both President of Lebanon and Israeli Prime Minister reportedly agreeing to the terms. This ceasefire comes after significant destruction in South Lebanon and follows discussions between world leaders on restoring peace in the region.