Dana perino, Donald trump

യുദ്ധക്കെടുതികളില്‍ നീറുന്ന ഇറാനിയന്‍ ജനതയെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറി ട്രംപ് നല്‍കിയ മറുപടി വലിയ ചര്‍ച്ചയാവുന്നു. ഫോക്സ് ന്യൂസ് അവതാരക ഡാന പെറിനോയുമായി നടത്തിയ തത്സമയ സംഭാഷണത്തിനിടെയാണ് ട്രംപ് ചോദ്യം വഴി തിരിച്ചുവിട്ടത്. 

ഇറാനില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ പുറത്തുവരുന്നുണ്ടോയെന്ന കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച ഡാന ഇറാനിലെ ജനതയ്ക്ക് കൃത്യമായി ഭക്ഷണം, വെള്ളം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലഭിക്കുന്നുണ്ടോയെന്ന് ട്രംപിനോട് ചോദിച്ചു. ട്രംപ് ടവറില്‍ നമ്മള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചത് ഓര്‍ക്കുന്നുണ്ടോയെന്നായിരുന്നു ഡാനയ്ക്ക് ട്രംപ് നല്‍കിയ മറുപടി. 

ഗൗരവത്തോടെ അവതാരക ഉന്നയിച്ച ചോദ്യത്തെ തീര്‍ത്തും അവഗണിച്ചുള്ള ട്രംപിന്റെ മറുപടി കടുത്ത വിമര്‍ശനത്തിനിടയാക്കി. കൂടാതെ ഡാനയ്ക്ക് ഒരു മാറ്റവുമില്ലെന്നും പഴയതിനേക്കാള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തത് തീര്‍ത്തും അരോചകമായതായി വിലയിരുത്തപ്പെടുന്നു. 

ഒരു ജനതയൊന്നടങ്കം ദുരിതത്തിലൂടെ മുന്‍പോട്ട് പോകുമ്പോള്‍ ഈ രീതിയില്‍ പ്രതികരിക്കുന്നത് അങ്ങേയറ്റം അപലപനീയമായി പാനലിസ്റ്റുകളും വിലയിരുത്തുന്നു. പിന്നാലെ ഇറാന്‍ വിഷയത്തിലേക്ക് ട്രംപ് തിരിച്ചുവന്നെങ്കിലും ഡാനയുടെ ചോദ്യത്തിനു നേരിട്ട് മറുപടി നല്‍കിയില്ല. 

പകരം സര്‍ക്കാറിനെതിരെ പ്രതിഷേധം ചെയ്യേണ്ടിവരുന്ന ജനതയുടെ അവസ്ഥയെക്കുറിച്ചായിരുന്നു പിന്നീടുള്ള ചര്‍ച്ച. മാധ്യമപ്രവര്‍ത്തകരുമായി മുന്‍പ് ട്രംപ് നടത്തിയ സംഭാഷണവും ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ വസ്ത്രധാരണത്തെയുള്‍പ്പെടെ പരിഹസിച്ചുള്ള മറുപടിയായിരുന്നു നേരത്തേ ചോദ്യം ചെയ്യപ്പെട്ടത്.  

Trump's Controversial Response to Iran Question Sparks Outrage:

Trump's response to a question about the suffering Iranian people is causing significant discussion. The former president dodged a direct answer during a live conversation with Fox News host Dana Perino, prompting criticism.