An Air Canada Express CRJ-900 sits on the runway after colliding with a Port Authority fire truck at LaGuardia Airport in New York, on March 23, 2026. Air Canada Express flight AC8646 originated from Montreal and collided with the fire truck during landing. (Photo by ANGELA WEISS / AFP)

ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ വിമാനം അഗ്നിശമന സേനയുടെ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. എയര്‍ കാനഡ വിമാനമാണ് ട്രക്കില്‍ ഇടിച്ചത്. നിരവധിപ്പേര്‍ക്ക് പരുക്കേറ്റതായാണ് സൂചന. നാലുപേരുടെ നില ഗുരുതരമാണ്. മോണ്‍ട്രിയളില്‍ നിന്നെത്തിയ എയര്‍ കാനഡ എക്സ്പ്രസിന്‍റെ CRJ-900 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം ട്രക്കിലിടിക്കുന്നതിന്‍റെയും രക്ഷാപ്രവര്‍ത്തനത്തിന്‍റെയും വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വിമാനത്തിന്‍റെ മുന്‍ഭാഗമാണ് ട്രക്കില്‍ ഇടിച്ചതെന്നാണ് അനൗദ്യോഗിക വിവരം.

അഗ്നിശമന സേനയുടെ നാല് യൂണിറ്റുകള്‍ സ്ഥലത്തുണ്ടെന്നും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചതായും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഗ്നിശമനസേനയുടെ ട്രക്കിലുണ്ടായിരുന്നവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. അപകടസമയത്ത് വിമാനത്തില്‍ നൂറോളം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

അപകടത്തിന് പിന്നാലെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാനുള്ള വിമാനങ്ങള്‍ക്ക് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ ഗ്രൗണ്ട് സ്റ്റോപ് നിര്‍ദേശം പുറപ്പെടുവിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് നടപടി. ഈ സമയം ദീര്‍ഘിപ്പിച്ചേക്കാമെന്നും സൂചനകളുണ്ട്. പ്രാദേശിക സമയം വൈകുന്നേരം ആറുമണി വരെ വിമാനങ്ങള്‍ക്ക് പറന്നുയരാന്‍ അനുമതി ഇല്ലെന്ന് പൈലറ്റുമാര്‍ക്ക് നല്‍കിയ സന്ദേശത്തിലും വ്യക്തമാക്കുന്നു. 

മണിക്കൂറിൽ ഏകദേശം 39 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമ്പോഴാണ് വിമാനം ട്രക്കിലിടിച്ചത്. അപകടത്തിന് പിന്നാലെ ലാഗ്വാർഡിയയിൽ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയോ പുറപ്പെട്ട ഇടങ്ങളിലേക്ക് തന്നെ മടങ്ങുകയോ ചെയ്തു. സംഭവത്തിൽ എയർ കാനഡയോ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ENGLISH SUMMARY:

An Air Canada Express CRJ-900 plane arriving from Montreal collided with an FDNY fire truck at New York's LaGuardia Airport. Four people are in critical condition following the high-impact crash on the taxiway. The FAA has issued a ground stop, diverting all incoming flights. Emergency units are on-site as investigations into the runway incursion begin

Google trending topic: air Canada