പലര്‍ക്കും കാപ്പി കുടിക്കാന്‍ വളരെയധികം ഇഷ്ടമാണ്. ഇടയ്ക്കിടെ നുണയാവുന്ന ഒരു നല്ല പാനീയം. ചിലര്‍ക്കത് സൗന്ദര്യവര്‍ധക വസ്തുവുമാണ്. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ച ചൈനയില്‍ നിന്നുള്ള ഒരു കാപ്പിയാണ്. അതും കുട്ടികളുടെ മൂത്രത്തിൽ മുട്ട ചേർത്ത് ഉണ്ടാക്കുന്ന സ്പെഷ്യൽ കോഫി.
ഷെജിയാങ് പ്രവിശ്യയിലെ ഒരു കഫേയിലാണ് ഈ കോഫി വില്‍ക്കുന്നത്. പത്ത് വയസിൽ താഴെയുള്ള ആൺകുട്ടികളുടെ മൂത്രത്തിൽ പുഴുങ്ങിയ മുട്ടകൾ ചേർത്താണ് ഈ പ്രത്യേക കോഫി തയ്യാറാക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. പത്ത് വയസിൽ താഴെയുള്ള ആൺകുട്ടികളുടെ മൂത്രത്തിൽ ആദ്യം മുട്ടകൾ കുതിർത്തു വെക്കുന്നു. പിന്നീട് ഇതെടുത്ത് പുഴുങ്ങിയ ശേഷം, മുട്ടത്തോട് പൊട്ടിച്ച് ഇതേ ദ്രാവകത്തിൽ വീണ്ടും വേവിച്ചെടുക്കുന്നു. അമേരിക്കാനോ കോഫിക്കയിൽ ഈ മുട്ടകൾ ഒന്നുകൂടി റോസ്റ്റ് ചെയ്ത് വെച്ചാണ് ആളുകൾക്ക് കഴിക്കാനായി വിളമ്പുന്നത്.
ഒരു കപ്പിന് 28 യുവാൻ (ഏകദേശം 330 രൂപ) ആണ് വില. കോഫിയുമായി ബന്ധപ്പെട്ട വൻ വിവാദങ്ങൾക്കിടയിലും ഈ കോഫി വാരാന്ത്യങ്ങളിൽ ദിവസം 100 കപ്പിലധികം വിറ്റുപോകുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.