കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സൈനികർ ചേർന്ന് പുറത്തെടുക്കുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇറാനിയൻ മിസൈൽ ആക്രമണത്തിൽ നെതന്യാഹുവും മൊസാദ് മേധാവിയും കൊല്ലപ്പെട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ സ്ഥിരീകരിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു എന്നാണ് പ്രചാരണം. എന്നാൽ പോസ്റ്റുകൾ വ്യാജമാണ്.
പ്രചരിക്കുന്ന ചിത്രം എഐ നിർമിതമാകാമെന്നാണ് വിവരം. എഐ ഡിറ്റക്ഷൻ ടൂളുകളിൽ നടത്തിയ പരിശോധനയിൽ 39.2 ശതമാനം ഡീപ്‌ഫേക് നിർമിതമാണെന്ന ഫലങ്ങളാണ് ലഭിച്ചത്. ലഭ്യമായ വിവരങ്ങളിൽ നിന്ന് നെതന്യാഹു മരിച്ചെന്ന പ്രചാരണം വ്യാജമാണെന്ന് വ്യക്തമാണ്.
അതേ സമയം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ കുറിച്ച് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന റിപ്പോർട്ടുകൾ തള്ളി ഇസ്രയേൽ. ബെന്യാമിൻ നെതന്യാഹു മരിച്ചെന്നും ഇസ്രയേൽ വിവരം ഒളിപ്പിക്കുന്നുവെന്നുമാണ് പ്രധാനമായും ആരോപണം ഉയർന്നത്.
ഇറാനിലെ ആക്രമണത്തെ കുറിച്ച് നെതന്യാഹു സംസാരിക്കുന്ന വിഡിയോ തെളിവാക്കിയാണ് പ്രചാരണം ശക്തമായത്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ കുറിച്ച് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന റിപ്പോർട്ടുകൾ തള്ളി ഇസ്രയേൽ. ബെന്യാമിൻ നെതന്യാഹു മരിച്ചെന്നും ഇസ്രയേൽ വിവരം ഒളിപ്പിക്കുന്നുവെന്നുമാണ് പ്രധാനമായും ആരോപണം ഉയർന്നത്.