Iranian warship IRIS Dena is seen in the Bay of Bengal during International Fleet Review held at Visakhapatnam, India, Feb. 18, 2026. (AP Photo)

Iranian warship IRIS Dena is seen in the Bay of Bengal during International Fleet Review held at Visakhapatnam, India, Feb. 18, 2026. (AP Photo)

ഇന്ത്യയില്‍ സൈനികാഭ്യാസത്തിനെത്തി മടങ്ങിപ്പോകുന്ന ഇറാന്‍റെ രണ്ടാമത്തെ യുദ്ധക്കപ്പലിനെയും ആക്രമിക്കാന്‍ അമേരിക്കയൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. അടിയന്തര സഹായം തേടി കപ്പലില്‍ നിന്നും സന്ദേശമെത്തിയതായി ശ്രീലങ്ക സ്ഥിരീകരിച്ചു. 100ലേറെ നാവികരാണ് കപ്പലിലുള്ളത്. കപ്പലിലുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ശ്രീലങ്കന്‍ മന്ത്രി നളിന്ദ ജയതിസ്സ പറ‍ഞ്ഞു. ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തിക്ക് പുറത്താണ് നിലവില്‍ കപ്പലുള്ളത്. ശ്രീലങ്കന്‍ തീരത്തേക്ക് അടുക്കുന്നതിനായി സര്‍ക്കാരിന്‍റെ അനുമതി കാത്ത് കിടക്കുകയാണ് കപ്പലെന്ന് എംപി നമല്‍ രാജപക്സെ അറിയിച്ചു. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും എക്സ് പോസ്റ്റിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു. 

iran-ship-sinks-sri-lanka

അതേസമയം, വിഷയത്തില്‍ ഉന്നതതല ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ശ്രീലങ്കന്‍ പ്രസിഡന്‍റ് അനുര കുമാര ദിനനായകെ ഉന്നതരുമായി സംസാരിച്ച ശേഷം തീരുമാനം അറിയിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

സൈനികാഭ്യാസം കഴിഞ്ഞ് മടങ്ങിയ IRIS ഡേനയെന്ന ഇറാന്‍റെ യുദ്ധക്കപ്പലിനെ അന്തര്‍വാഹിനി കൊണ്ടാണ് യുഎസ് ആക്രമിച്ചത്. 87 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി. 32 പേരെ ശ്രീലങ്കന്‍ സൈന്യം രക്ഷപെടുത്തിയിരുന്നു. ഇവരെ ഗലേയിലെ ആശുപത്രിയില്‍ അതീവ സുരക്ഷയില്‍ ചികില്‍സിക്കുകയാണ്. ശ്രീലങ്കന്‍ തേയില ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍. 

ബുധനാഴ്ച പുലര്‍ച്ചെയാണ് യുദ്ധക്കപ്പലില്‍ നിന്ന് അടിയന്തര സന്ദേശം ശ്രീലങ്കയ്ക്ക് ലഭിച്ചത്. പക്ഷേ രക്ഷിക്കാനായി ശ്രീലങ്കന്‍ കപ്പല്‍ എത്തുമ്പോഴേക്ക് ഇറാന്‍റെ കപ്പല്‍ മുങ്ങിയിരുന്നു. ഇന്ത്യയുടെ അതിഥികളായി പോയി വരും വഴിയാണ് തങ്ങള്‍ ആക്രമിക്കപ്പെട്ടതെന്നും നാവികരുടെ ജീവനെടുത്തതിന് അമേരിക്ക കയ്പ്പുനീര്‍ കുടിക്കാനിരിക്കുന്നതേയുള്ളൂവെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രയേലിനും അമേരിക്കന്‍ സൈനികത്താവളങ്ങള്‍ക്കും എതിരെ ആക്രമണം  കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Following the sinking of IRIS Dena, a second Iranian naval vessel returning from India is reportedly under threat of a US attack near Sri Lankan waters as of March 5, 2026. Sri Lankan Minister Nalinda Jayatissa confirmed receiving an urgent plea for help from the ship, which carries over 100 sailors. MP Namal Rajapaksa has urged President Anura Kumara Dissanayake to grant immediate permission for the vessel to enter Sri Lankan territorial waters for safety. The first attack on IRIS Dena resulted in 87 deaths, with survivors currently treated under high security in Galle. Iran has vowed severe retaliation against US bases and Israel, citing the attack as a violation of maritime safety for their diplomatic guests in India. International maritime routes in the Indian Ocean are now on high alert