മുന്നറിയിപ്പുകള്‍ അവഗണിച്ച ഇറാന്‍ ചോദിച്ചുവാങ്ങിയ പ്രഹരമെന്ന് യു.എസ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍റെ ആണവായുധ നിര്‍മാണം യു.എസിനും ലോകത്തിനും ഭീഷണിയാണ്. ലഭിച്ച ഏറ്റവും മികച്ച അവസരത്തിലാണ് ആക്രമണം നടത്തിയതെന്നും സൈനിക നടപടി നാലഞ്ച് ആഴ്ച നീളാമെന്നും ട്രംപ് പറഞ്ഞു. ഇറാനിലെ ഭരണമാറ്റമെന്ന വിഷയം ട്രംപ് ഉന്നയിച്ചില്ലെന്നതും ശ്രദ്ധേയമായി.
ഇറാന്‍റെ മിസൈല്‍ ശേഷി തകര്‍ക്കുക, നാവിക സേനയെ ഉന്മൂലനം ചെയ്യുക, ആണാവായുധ നിര്‍മാണം തടയുക ഈ ലക്ഷ്യങ്ങളിലേക്കാണ് അമേരിക്ക നീങ്ങുന്നതെന്ന് ട്രംപ്. ആയുധശേഷിക്കൊപ്പം ഇറാന്‍റെ ഭീകരസേനയെയും സാമ്പത്തിക സ്രോതസുകളും നിര്‍വീര്യമാക്കും. നടപടിക്ക് യു.എസിന് എല്ലാവരുടെയും പിന്തുണയുണ്ട്. നടപടി നാലഞ്ച് ആഴ്ച നീളുമെന്നാണ് കണക്കുകൂട്ടല്‍. കൂടുതല്‍ സമയം വേണ്ടിവന്നാലും പ്രശ്നമല്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്‍ നടപടിക്കിടെ കൊല്ലപ്പെട്ട നാല് യു.എസ് സൈനികര്‍ക്ക് വൈറ്റ് ഹൗസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ട്രംപ് ആദരമര്‍പ്പിച്ചു.