Image credit: X

അന്തരിച്ച വിഖ്യാത ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്സിന്‍റെ എപ്സ്റ്റൈന്‍ ഫയല്‍സിലെ ചിത്രങ്ങള്‍ പുറത്ത്. ബിക്കിനിധാരികള്‍ക്ക് നടുവില്‍ കോക്​ടെയില്‍ നുണഞ്ഞിരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 2006 ല്‍ എടുത്ത ചിത്രങ്ങളാണിതെന്നാണ് കരുതുന്നത്. റിറ്റ്സ് കാള്‍ട്ടന്‍ ഹോട്ടലില്‍വച്ച് നടന്ന സയന്‍സ് സിംപോസിയത്തില്‍ ക്വാണ്ടം കോസ്മോളജിയെ കുറിച്ച് സംസാരിക്കുന്നതിനായിട്ടാണ് ഹോക്കിങ്സ് അന്നെത്തിയത്. സെന്‍റ് തോമസ് ദ്വീപിലും എപ്സ്റ്റൈന്‍റെ 75 ഏക്കറിലെ സ്വകാര്യ ദ്വീപിലും സന്ദര്‍ശനത്തിനെത്തിയ 21 ശാസ്ത്രജ്ഞന്‍മാരില്‍ ഒരാളായിരുന്നു ഹോക്കിങ്സ് എന്ന് ദി ഇന്‍ഡിപെന്‍ഡന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കരീബിയന്‍ ഐലന്‍ഡില്‍ നടന്ന ഈ സിംപോസിയത്തിന് സാമ്പത്തിക സഹായം നല്‍കിയതും സംഘടിപ്പിച്ചതും എപ്സ്റ്റൈനായിരുന്നു. സിംപോസിയത്തിന് അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ്  ഫ്ലോറിഡയില്‍ വേശ്യാവൃത്തി പ്രോല്‍സാഹിപ്പിച്ച സംഭവത്തില്‍ എപ്സ്റ്റൈനെതിരെ കേസ് വരുന്നതും.

അതേസമയം, ചിത്രത്തില്‍ ഹോക്കിങ്സിനൊപ്പമുള്ളത് ദീര്‍ഘകാലം അദ്ദേഹത്തെ പരിചരിച്ച നഴ്സുമാരാണെന്നാണ് കുടുംബത്തിന്‍റെ പ്രതികരണം. അവരോട് അദ്ദേഹം ഒരുകാലത്തും മോശമായി പെരുമാറിയിട്ടില്ലെന്നും  കുടുംബം വ്യക്തമാക്കുന്നു. എപ്സ്റ്റൈന്‍ ഫയല്‍സില്‍ 250ലേറെ തവണയാണ് ഹോക്കിങ്സിന്‍റെ പേര് പരാമര്‍ശിച്ചിട്ടുള്ളത്. ചിത്രത്തില്‍ തീയതി രേഖപ്പെടുത്തിയിട്ടില്ല.

ആധുനിക പ്രപഞ്ചശാസ്ത്രത്തെ കുറിച്ചുള്ള പഠനത്തെ പരുവപ്പെടുത്തിയതില്‍ ഹോക്കിങ്സിന്‍റെ സംഭാവന അതുല്യമാണ്. മോട്ടോര്‍ ന്യൂറോണ്‍ അസുഖം ബാധിച്ചിട്ടും ദീര്‍ഘകാലം ജീവിച്ചിരുന്നയാളെന്ന ഖ്യാതിയും ഹോക്കിങ്സിനുണ്ട്. സ്ഥിരമായ വെന്‍റിലേറ്ററിനെയും വോയിസ് സിന്തസൈസറിനെയും ആശ്രയിച്ച് വീല്‍ചെയറില്‍ കഴിഞ്ഞ അദ്ദേഹം 24 മണിക്കൂറും വൈദ്യസഹായത്തിലാണ് ജീവിച്ചതെന്നും അങ്ങനെയൊരാളെ ഇത്തരത്തില്‍ ഇകഴ്ത്തുന്നത്ശരിയല്ലെന്നും കുടുംബം പ്രസ്താവനയില്‍ അറിയിച്ചു. 

വിര്‍ജിന്‍ ഐലന്‍ഡില്‍ നടന്ന സെക്സ് പാര്‍ട്ടിയില്‍ ഹോക്കിങ്സ് പങ്കെടുത്തിട്ടുണ്ടെന്ന് വിര്‍ജിനിയ ജിയുഫ്രിയാണ് നേരത്തെ ആരോപണം ഉന്നയിച്ചത്. ഈ ആരോപണം െതറ്റാണെന്ന് തെളിയിക്കുന്നവര്‍ക്ക് പാരിതോഷികം താന്‍ നല്‍കാമെന്ന് എപ്സ്റ്റൈന്‍ 2015 ല്‍ മാക്സ്​വെലിന് അയച്ച ഇമെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2018ല്‍ തന്‍റെ 76–ാം വയസിലാണ് ഹോക്കിങ്സ് മരിച്ചത്.

ENGLISH SUMMARY:

Photos of the late world-renowned physicist Stephen Hawking from the infamous Epstein files have recently surfaced, causing a global stir. The images, believed to be from 2006, show Hawking at a cocktail gathering during a science symposium held at St. Thomas Island and Jeffrey Epstein’s private island. While reports suggest Hawking was among 21 scientists invited for a conference on quantum cosmology, his presence on the island has drawn scrutiny following the release of unsealed documents. Hawking’s family has strongly defended him, stating that the women in the photos were his long-term nurses and that he was under 24-hour medical care due to his motor neuron disease. The documents also reveal an email from Epstein in 2015, where he offered to pay anyone who could debunk claims of Hawking participating in an underage orgy