Image Credit: X

കലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജനായ സിഖുകാരനെ ആളുമാറി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. അവ്​താര്‍ സിങ് (57) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്.  ചൊവ്വാഴ്ചയായിരുന്നു സംഭവം. ഗുരുദ്വാരയ്ക്ക് പുറത്ത് നിന്ന അവ്‌താര്‍ സിങിനെ എസ്​യുവിയിലെത്തിയ മൂന്നുപേര്‍ കൂട്ടിക്കൊണ്ട് പോകുകയും മര്‍ദിക്കുകയുമായിരുന്നു. എതിര്‍ക്കാന്‍ അവ്​താര്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ കീഴ്പ്പെടുത്തി കാറിലാക്കി കൊണ്ടുപോയി. രാത്രിയായിട്ടും അവ്താര്‍ വീട്ടിലെത്താതിരുന്നതോടെ ഭാര്യ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുരുദ്വാരയില്‍ നിന്ന് രണ്ട് മണിക്കൂര്‍ ദൂരം യാത്ര ചെയ്താലെത്തുന്ന ലേക്ക് ബെറിസീക്ക് സമീപത്ത് നിന്ന് വെള്ളിയാഴ്ചയോടെ അവ്താറിന്‍റെ മൃതദേഹം കണ്ടെത്തിയത്.

കൊലയുടെ കാരണമെന്തെന്ന് വ്യക്തമല്ലെന്നും പക്ഷേ കൊലയാളികളുടെ ലക്ഷ്യം അവ്താര്‍ ആയിരുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്. പ്രതികള്‍ കൃത്യമായ ഉദ്ദേശത്തോടെ മറ്റൊരാളെയാണ് ലക്ഷ്യമിട്ടത്. പക്ഷേ ആളുമാറിപ്പോയി. കൊലപാതകത്തിന്‍റെ കാരണമെന്തെന്ന് വൈകാതെ തെളിയുമെന്നും പ്രതികളെ കണ്ടെത്താന്‍ കഴിയുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ 23 വര്‍ഷമായി ഗുരുദ്വാരയിലെ പ്രധാന പാചകക്കാരനായിരുന്നു അവ്താര്‍ സിങ്. ആറുമാസം മുന്‍പാണ് അവ്താര്‍ മൂന്ന് മക്കളുടെ പിതാവായത്. എല്ലാവരെയും സ്വന്തമെന്നോണം കണ്ടിരുന്ന ആളായിരുന്നു അവ്താറെന്നും മൂന്ന് പിഞ്ച് കുഞ്ഞുങ്ങളെയും ഭാര്യയെയും തനിച്ചാക്കിയുള്ള അവ്താറിന്‍റെ മരണം വലിയ ശൂന്യതയാണ് ഉണ്ടാക്കുന്നതെന്നും അടുത്ത സുഹൃത്തായ ദീപ്സിങ് കുറിച്ചു.

ENGLISH SUMMARY:

A 57-year-old Indian-origin Sikh man, Avtar Singh, was tragically kidnapped and murdered in California in a case of mistaken identity. Avtar Singh, a beloved head chef at a local Gurudwara for 23 years, was abducted by three men in an SUV on Tuesday. Despite his resistance, the attackers overpowered him and fled, leading to a frantic search by his family and local police. His body was eventually recovered on Friday near Lake Berryessa, approximately two hours away from the Gurudwara. California police confirmed that Avtar was not the intended target and that the killers were likely after someone else. This heartbreaking incident has left the community in mourning, especially as Avtar recently became a father to triplets just six months ago. Authorities are currently reviewing surveillance footage and investigating leads to apprehend the suspects.