പടിഞ്ഞാറൻ കാനഡയിലെ ഹൈസ്കൂളിൽ യുവതി നടത്തിയ വെടിവയ്പിൽ 9 പേർ കൊല്ലപ്പെട്ടു. അക്രമി സ്വയം വെടിവച്ച് മരിച്ചതോടെ ആകെ മരണം പത്തായി.
<ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് പട്ടണത്തിലെ ഹൈസ്കൂളിനുള്ളിൽ ആറു പേരെയും ഒരു വീട്ടില്‍ രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തി. ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ രണ്ടുപേർ ഉൾപ്പെടെ 25 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.അക്രമി യുവതിയാണെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ടവരിൽ എത്രപേർ വിദ്യാർഥികളാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി നടുക്കവും അനുശോചനവും രേഖപ്പെടുത്തി. 2020ൽ നോവ സ്കോഷ്യയിൽ 22 പേർ കൊല്ലപ്പെട്ടതും 1989ൽ മോൺട്രിയോളിലെ ഈകോൾ പോളിടെക്നിക്കിൽ 14 വിദ്യാർഥിനികൾ കൊല്ലപ്പെട്ടതുമാണ് കാനഡയുടെ ചരിത്രത്തിലെ മറ്റു വലിയ വെടിവയ്പ് ദുരന്തങ്ങൾ.