ശനിയാഴ്ചയാണ് യു.എസ് അയല്‍രാജ്യമായ വെനസ്വേലയില്‍ കനത്ത് വ്യോമാക്രമണം നടത്തിയത്. വെനസ്വേലയിലുണ്ടാക്കിയ കനത്ത നാശനഷ്ടം പക്ഷേ നേട്ടമാക്കിയ പലരുമുണ്ട്. ലോകസംഭവങ്ങളെ പറ്റി പന്തയം വെയ്ക്കുന്ന പോളിമാര്‍ക്കറ്റില്‍ ഒരാള്‍ 4,00,000 ഡോളർ (ഏകദേശം 3.6 കോടി രൂപ) ലാഭമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. വൻ തുക നിക്ഷേപിച്ചത് ആരാണെന്നും ഇതുവരെ വ്യക്തമായിട്ടില്ല.
പോളിമാർക്കറ്റിലെ ഡിസംബർ 27-നാണ് ഇയാള്‍ അക്കൗണ്ട് ആരംഭിച്ചത്. വെനസ്വേലയിൽ അമേരിക്ക നടത്തുന്ന ബോംബാക്രമണവും ജനുവരി 31-നകം മഡുറോ അധികാരത്തിൽ നിന്ന് പുറത്താക്കും എന്നീ രണ്ടുകാര്യങ്ങളിലാണ് അക്കൗണ്ട് പന്തയം വച്ചത്. യു.എസ് വെനസ്വേലയില്‍ ബോംബിടാന്‍ വെറും ആറു ശതമാനം മാത്രം സാധ്യതയുണ്ടായിരുന്ന സമയത്താണ് ഇയാള്‍ 35,000 ഡോളര്‍ പന്തയം വച്ചത്. സംഭവം യാഥാര്‍ഥ്യമായതോടെ ഭാഗ്യപരീക്ഷണത്തിനൊടുവില്‍ 4 ലക്ഷം ഡോളറാണ് ഒറ്റദിവസത്തിനുള്ളില്‍ ലഭിച്ചതെന്ന് അമേരിക്കന്‍ മാധ്യമമായ ന്യൂ റിപ്പബ്ലിക് റിപ്പോര്‍ട്ട് ചെയ്തു.
ആക്സിയോസ് റിപ്പോർട്ട് പ്രകാരം മറ്റുപലരും സമാനമായ രീതിയിൽ പന്തയത്തില്‍ പങ്കെടുക്കയും ആയിരക്കണക്കിന് ഡോളർ ലാഭമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണം നടന്നതായി ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ച ശനിയാഴ്ച പുലര്‍ച്ചെയ്ക്ക് മണിക്കൂറുകള്‍ക്ക് മുന്‍പ് വെള്ളിയാഴ്ച രാത്രിയിലാണ് പന്തയങ്ങൾ വര്‍ധിച്ചത്.