വെനസ്വേലയില്‍ യുഎസ് വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വെനസ്വലന്‍ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും രാജ്യത്ത് നിന്നും പുറത്താക്കിയതായും യുഎസ് ബന്ദിയാക്കിയതായും ട്രംപ് ട്രൂത്ത് പോസ്റ്റില്‍ കുറിച്ചു. അതേസമയം, പ്രസിഡന്‍റും ഭാര്യയും എവിടെയാണെന്ന് അറിയില്ലെന്ന് വെനസ്വേലന്‍ സര്‍ക്കാര്‍ അറിയിച്ചു.
ബന്ദിയാക്കുന്നതിന് മുന്‍പ് തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെ ഏഴിടത്ത് സ്ഫോടനങ്ങൾ ഉണ്ടായി. സ്ഫോടനങ്ങൾക്കു പിന്നാലെ യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടതായും റിപ്പോർട്ടുകളുണ്ട്. മഡുറോയെയും ഭാര്യയെയും പിടികൂടിയത് ഡെൽറ്റാ ഫോഴ്സാണെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നാല്‍ മഡൂറോ എവിടെയാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. യു.എസ് സമയം രാവിലെ 11 മണിക്ക് ട്രംപ് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
മഡുറോ രാജ്യാന്തര മയക്കുമരുന്ന് കടത്ത് ശൃംഖലയ്ക്ക് നേതൃത്വം നൽകുന്നുവെന്നാണ് യു.എസിന്‍റെ ആരോപണം. മഡൂറോയുടെ അറസ്റ്റ് സൂചന നല്‍കുന്നവര്‍ക്ക് 50 മില്യണ്‍ ഡോളര്‍ ആണ് യു.എസ് പ്രഖ്യാപിച്ചിരുന്നത്. അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയാണ് വെനസ്വേലയിലേക്ക് യു.എസിന്‍റെ നേരിട്ടുള്ള ആക്രമണമുണ്ടായത്. വെനസ്വേലയ്‌ക്കെതിരെ കരയാക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസ് ഭരണകൂടം പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സർക്കാരിനെതിരെ നടപടികൾ കടുപ്പിച്ച ഘട്ടത്തിലാണ് ബോംബാക്രമണം.
തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ഏഴിടത്ത് സ്ഫോടനങ്ങളുണ്ടായി. സ്ഫോടനങ്ങള്‍ക്ക് പിന്നാലെ യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടതായും റിപ്പോര്‍ട്ട്. പ്രാദേശിക സമയം പുലർച്ചെ 1.50ഓടെയാണ് ബോംബ് ആക്രമണം ഉണ്ടായത്. തലസ്ഥാനമായ കാരക്കാസ്, മിറാൻഡ, അറാഹുവ, ലാഗുവൈറെ സംസ്ഥാനങ്ങളിലാണ് ആക്രമണം.