Burnt vehicles are seen after a massive crash in snowy weather on an expressway, in Minakami, northwest of Tokyo, early Saturday, Dec. 27, 2025. (Kyodo News via AP)
ജപ്പാനില്‍ കനത്ത മഞ്ഞില്‍ 50 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച രാത്രിയോടെയാണ് കന്‍എസ്തു എക്സ്പ്രസ് വേയില്‍ അപകടമുണ്ടായത്. ടോക്കിയോയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള മിനകാമി നഗരത്തില്‍ രണ്ട് ട്രക്കുകളാണ് ആദ്യം കൂട്ടിയിടിച്ചത്. പിന്നാലെ എത്തിയ കാറുകള്‍ക്ക് മഞ്ഞ് മൂടിക്കിടന്ന റോഡില്‍ ബ്രേക്ക് കിട്ടിയില്ല. ഇതോടെ കൂട്ടിയിടിക്കുകയായിരുന്നു.
Burnt vehicles are seen after a massive crash on an expressway, in Minakami, northwest of Tokyo, Saturday, Dec. 27, 2025. (Kyodo News via AP)
അന്‍പതിലേറെ വാഹനങ്ങളാണ് ഇത്തരത്തില്‍ രണ്ട് വശത്തുനിന്നുമെത്തി കൂട്ടിയിടിച്ചത്. വാഹനങ്ങള്‍ കൂട്ടിയിടിച്ചതോടെ തീ കത്തി. ഇതും അപകടത്തിന്‍റെ വ്യാപ്തി കൂട്ടി. ഏഴുമണിക്കൂറിന് ശേഷമാണ് തീയണയ്ക്കാനായത്. അപകടത്തില്‍ 77 വയസ് പ്രായമുള്ള സ്ത്രീ മരിക്കുകയും 26 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.
വെള്ളിയാഴ്ച തന്നെ കനത്ത മഞ്ഞ് വീഴ്ചയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വര്‍ഷാവസാന–പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി ആളുകള്‍ നാടുകളിലേക്ക് പോകുന്ന സമയമായതിനാല്‍ റോഡുകളില്‍ തിരക്കേറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് എക്സ്പ്രസ്വേ താല്‍കാലികമായി അടച്ചു.