Pakistan's former Prime Minister, Imran Khan (R) along with his wife Bushra Bibi (L) looks on as he signs surety bonds for bail in various cases, at a registrar office in the High court, in Lahore on July 17, 2023. Former Pakistan Prime Minister Imran Khan and his wife were sentenced on January 31, 2024, to 14 years in jail, local media said, after being found guilty of graft in a case involving gifts he received while premier. (Photo by Arif ALI / AFP)
തോഷഖാന അഴിമതിക്കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റ ബീബിക്കും 17 വര്‍ഷം തടവുശിക്ഷ. ഇമ്രാൻഖാൻ പ്രധാനമന്ത്രി ആയിരുന്നപ്പോൾ ഔദ്യോഗിക സന്ദർശനത്തിനിടെ വിവിധ രാജ്യങ്ങളിൽനിന്നു ലഭിച്ച സമ്മാനങ്ങൾ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട കേസാണിത്. ഇതുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ ഇരുവരെയും കോടതി കഴിഞ്ഞ വര്‍ഷം 14 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നു. സൗദി ഭരണകൂടത്തില്‍ നിന്ന് 2021 ല്‍ ഇമ്രാന്‍ സ്വീകരിച്ച സമ്മാനങ്ങളുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് ഇപ്പോള്‍ റാവല്‍പിണ്ടിയിലെ അദെയ്ല ജയില്‍ സെപ്ഷല്‍ കോടതി വിധി പറഞ്ഞത്.
2021ലെ ഔദ്യോഗിക സന്ദര്‍ശന സമയത്ത് സൗദിയിലെ കിരീടാവകാശി ഇമ്രാന് ആഡംബര ആഭരണം സമ്മാനിച്ചിരുന്നു. 8 കോടി പാക്കിസ്ഥാന്‍ രൂപ വില വരുന്ന ആഭരണത്തിന് വെറും 29 ലക്ഷം രൂപ മാത്രം നല്‍കി ഇമ്രാന്‍ കൈവശം വയ്ക്കുകയായിരുന്നു. ഇത് അഴിമതിയാണെന്നാണ് പ്രോസിക്യൂഷന്‍ വാദം. വിശ്വാസ വഞ്ചനയ്ക്ക് 10 വര്‍ഷവും അഴിമതി തടയല്‍ വകുപ്പനുസരിച്ച് ഏഴു വര്‍ഷവുമാണ് ഇരുവര്‍ക്കും ശിക്ഷ അനുഭവിക്കേണ്ടി വരിക. ഇതിന് പുറമെ 10 മില്യണ്‍ പാക് രൂപ പിഴയായും അടയ്ക്കണം.
പ്രധാനമന്ത്രിയായിരിക്കെ സമ്മാനമായി ലഭിച്ച വസ്തുക്കള്‍ ഇമ്രാന്‍ മൂല്യം കുറച്ച് കാണിച്ചുവെന്നും അവയെല്ലാം സ്വകാര്യമായി സൂക്ഷിച്ചുവെന്നും പാക്കിസ്ഥാന്‍ വാര്‍ത്താ വിതരണമന്ത്രി അത്താവുള്ള തരാര്‍ പറഞ്ഞു. രാജ്യത്തിന്‍റെ പണമാണ് ഇമ്രാന്‍ കൊള്ളയടിച്ചതെന്നും വിശ്വാസവഞ്ചന കാട്ടിയെന്നും തരാര്‍ ആരോപിച്ചു. ശിക്ഷാവിധി സ്വാഗതാര്‍ഹമാണെന്നും നിലവിലെ ശിക്ഷാകാലാവധി പൂര്‍ത്തിയായ ശേഷം മാത്രമേ 17 വര്‍ഷത്തെ തടവുശിക്ഷ ആരംഭിക്കുകയുള്ളൂവെന്നും തരാര്‍ പറഞ്ഞു.
അതേസമയം, നിലവില്‍ ജയിലില്‍ കഴിയുന്ന ഇമ്രാനെ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങളെ ഇതുവരെയും അനുവദിച്ചിട്ടില്ലെന്നും മതിയായ വൈദ്യസഹായം നല്‍കുന്നില്ലെന്നും അദ്ദേഹത്തിന്‍റെ പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. പട്ടാള ഭരണമാണ് നടക്കുന്നതെന്നും കംഗാരു കോടതിയാണ് ന്യായം വിധിക്കുന്നതെന്നും തെഹ്രീക് ഇ ഇന്‍സാഫ് പാക്കിസ്ഥാന്‍ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.