Image CrediT: Screengrab From X/WeatherMonitor
ഇറാനിലെ ഹോർമുസ് ദ്വീപിന്‍റെ തീരപ്രദേശത്ത് ചോരക്കടല്‍. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലാണ് തീരത്തെ കടല്‍ വെള്ളത്തിന് ചുവപ്പുനിറമായത്. പെര്‍ഷ്യന്‍ ഗള്‍ഫില്‍ സ്ഥിതി ചെയ്യുന്ന ഹോര്‍മൂസ് കടലിലുടിക്ക് ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് നേരത്തെ തന്നെ പ്രസിദ്ധമാണ്.
എന്തുകൊണ്ടാണ് ഹോര്‍മൂസില്‍ ഒറ്റദിവസംകൊണ്ട് കടലിന് നിറം മാറ്റം വന്നത് എന്ന ആകാംക്ഷയിലാണ് ടൂറിസ്റ്റുകളും സോഷ്യല്‍ ലോകവും. ചുവപ്പ കലര്‍ന്ന തിര വന്നിടക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. എന്നാലിതില്‍ അസ്വഭാവികതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഹോര്‍മൂസിലെ കുന്നുകളിലും മണ്ണിലുമുള്ള ഉയര്‍ന്ന അളവിലുളള ഇരുമ്പിന്‍റെ സാന്നിധ്യമാണ് നിറവ്യത്യാസത്തിന് കാരണം. പാറകളില്‍ അടങ്ങിയ അയണ്‍ ഓക്സൈഡ് അഥവാ ഹെമറ്റൈറ്റാണ് ചുവന്ന നിറം നല്‍കുന്നത്. മഴ പെയ്യുമ്പോൾ ഇവ കടലിലേക്ക് ഒലിച്ചിറങ്ങും. ഇത് തീരത്തെ മണല്‍ത്തിട്ടയ്ക്കും കടൽവെള്ളത്തിനും കടുംചുവപ്പ് നിറം നല്‍കും. ഇത് മലിനീകരണമോ പരിസ്ഥിതിക്ക് ഭീഷണിയോ അല്ലെന്നും വിദഗ്ധര്‍ പറയുന്നു.
ഹെമറ്റൈറ്റ് എന്ന ധാതു തന്നെയാണ് ചൊവ്വാ ഗ്രഹത്തിന് ചുവന്ന നിറം നൽകുന്നതും. ഇവ ധാരളമുള്ള ഹോര്‍മൂസിലെ കുന്നുകളിലൂടെ മഴവെള്ളം ഒലിച്ചിറങ്ങുന്നതാണ് തീരത്ത് നിറം മാറാന്‍ കാരണം. ഈര്‍പ്പവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ഹെമറ്റൈറ്റ് അടങ്ങിയ മണ്ണ് വേഗത്തിൽ ഓക്സീകരിക്കപ്പെടുകയും നിറം കൂടുതൽ കൂടുതല്‍ ചുവപ്പാവുകയും ചെയ്യും. ഇതുകൊണ്ട് ഹോർമുസ് ദ്വീപിന് മഴവിൽ ദ്വീപ് എന്ന് വിളിപ്പേരുമുണ്ട്.