TOPICS COVERED

ബൈക്ക് ഓടിക്കുന്നതിനിടെ നടുറോഡില്‍ സ്വയംഭോഗം ചെയ്ത് യുവാവ്. അമിതവേഗതയില്‍ ബൈക്ക് ഓടിക്കുന്നതിനൊപ്പമാണ് നടുറോഡില്‍ ഇയാളുടെ പരാക്രമം. സ്ത്രീകളടക്കം നിരവധി യാത്രക്കാരുള്ള സമയത്തുള്ള ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

മറ്റൊരു വാഹനത്തിലെ യാത്രക്കാരന്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇയാള്‍ക്ക് മുന്നില്‍ ബൈക്കില്‍ സഞ്ചരിക്കുന്ന ദമ്പതികളെ ലക്ഷ്യമാക്കിയാണ് യുവാവ് മോശമായി പെരുമാറിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോയില്‍ റോഡില്‍ നിറയെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പോകുന്നത് കാണാം. 

അതേസമയം, സംഭവം നടന്നത് പാക്കിസ്ഥാനിലാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ദൃശ്യങ്ങളിലെ ചുറ്റുപാടുകളും വാഹനങ്ങളുടെ സ്റ്റൈലും വെച്ച് സ്ഥലം ഏതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് പ്രാദേശിക പോലീസോ ഭരണകൂടമോ ഒരു വ്യക്തതയും നല്‍കിയിട്ടില്ല. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ സ്ത്രീ സുരക്ഷയെ പറ്റി വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. 

ഇത് ഒരുതരം വേട്ടയാടലാണെന്നും അങ്ങേയറ്റം അപകടകരമാണെന്നും പലരും കമന്‍റിട്ടിട്ടുണ്ട്. പൊതുനിരത്തുകളിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചും ഇത്തരം സംഭവങ്ങൾ ഇരകളിലും സാക്ഷികളിലും ഉണ്ടാക്കാവുന്ന മാനസികാഘാതത്തെ പറ്റിയും പലരും കമന്‍റ് ചെയ്യുന്നുണ്ട്. 

ENGLISH SUMMARY:

Roadside masturbation incident sparks outrage online. A video circulating online shows a man engaging in indecent behavior while riding a bike on a public road, raising serious concerns about women's safety and public decency.