Image: X
ഓസ്ട്രിയയിലെ ഗ്രോസ്ഗ്ലോക്ക്നറിൽ 33 കാരിയായ കാമുകിയെ കൊടുംതണുപ്പേറിയ പര്‍വ്വതത്തിന് മുകളില്‍ ഉപേക്ഷിച്ച യുവാവിനെതിരെ നരഹത്യക്കുറ്റം. ജനുവരിയിലാണ് 36 കാരനായ പര്‍വ്വതാരോഹകന്‍ കാമുകിക്കൊപ്പം ഗ്രോസ്ഗ്ലോക്ക്നർ പർവതം കയാറാനെത്തിയത്. പിന്നീട് പര്‍വ്വതത്തിന്‍റെ ഏകദേശം 160 അടി ഉയരത്തിൽ കാമുകിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 12,460 അടി ഉയരമുള്ള കൊടുമുടി ഓസ്ട്രിയയിലെ ഏറ്റവും ഉയരം കൂടിയകൊടുമുടി കൂടിയാണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനുവരി 19 ന് പുലർച്ചെ 2 മണിയോടെയാണ് ഇരുവരും കൊടുമുടി കയറാന്‍ ആരംഭിച്ചത്. എന്നാല്‍ യുവതിക്ക് കൂടുതല്‍ ദൂരം കയറാന്‍ കഴിഞ്ഞില്ല. പിന്നാലെ പരിചയസമ്പന്നനും പർവതാരോഹകനുമായ കാമുകൻ യുവതിയെ പര്‍വ്വതത്തിന് മുകളിലെ രക്തം മരവിക്കുന്ന തണുപ്പില്‍ നിര്‍ത്തി സഹായം തേടി പുറപ്പെടുകയായിരുന്നു. എന്നാല്‍ യുവതിയെ കാറ്റിൽ നിന്നോ തണുപ്പില്‍ നിന്നോ സംരക്ഷിക്കാനായി എന്തെങ്കിലും ചെയ്യുകയോ അലുമിനിയം റെസ്ക്യൂ ബ്ലാങ്കറ്റുകൾ നല്‍കുകയോ ചെയ്തിരുന്നില്ല. ക്ഷീണിതയായി ഹൈപ്പോഥെർമിയ ബാധിച്ച് ദിശാബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു യുവതി. പിന്നാലെ മരണവും സംഭവിച്ചു.
യുവാവ് ആല്‍പൈന്‍ ഹൈ-ആള്‍ട്ടിറ്റ്യൂഡ് ടൂറുകളില്‍ പരിചയസമ്പന്നയമുള്ള ആളായതിനാല്‍ യാത്രയുടെ ഉത്തരവാദിത്തമുള്ള ഗൈഡായി അദ്ദേഹത്തെ കണക്കാണെമെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നത്. സംഭവം നടക്കുന്ന സമയം കാറ്റിന്റെ വേഗത മണിക്കൂറിൽ 45 മൈൽ ആയിരുന്നു, താപനില ഏകദേശം 17 ഡിഗ്രിയും. ഒടുവിൽ പുലർച്ചെ 3:30 നാണ് കാമുകൻ അടിയന്തര രക്ഷാ സേനയുമായി ബന്ധപ്പെടുന്നത്. എന്നാല്‍ പിന്നാലെ ഫോൺ സൈലന്റ് മോഡിൽ ആക്കി മാറ്റിവച്ചതായും പ്രോസിക്യൂട്ടർമാർ പറയുന്നു.
യുവതി ഒരിക്കലും ഇത്രയും ഉയരമുള്ളതും ദുഷ്‌കരവുമായ പര്‍വ്വതാരോഹണം നടത്തിയിട്ടില്ലെന്നും പ്രോസിക്യൂട്ടർമാർ പറയുന്നു. അനുഭവക്കുറവ് കണക്കിലെടുത്താതെയാണ് വെല്ലുവിളി നിറഞ്ഞ ശൈത്യകാലത്ത് യുവാവ് അവളോടൊപ്പം പര്‍വ്വതാരോഹണം നടത്തിയതെന്നും അവര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് യുവാവിനെതിരെ ഗുരുതരമായ അനാസ്ഥ മൂലമുള്ള നരഹത്യ കുറ്റം ചുമത്തിയത്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.