crane-jersalem

TOPICS COVERED

15 വയസുകാരന്‍ ക്രെയിനില്‍ കുടുങ്ങി  കിടന്നത് ഏഴ് മണിക്കൂറോളം. ജറുസലേമിലാണ് സംഭവം. 36 നിലകളുള്ള കെട്ടിടത്തിന് മുകളിലുള്ള ക്രെയിനിലാണ് 15 കാരന്‍റെ സാഹസം. ഉയരത്തില്‍ നിന്നുമുള്ള കാഴ്​ചകള്‍ കാണാനായിരുന്നു കുട്ടിയുടെ ശ്രമം. സുരക്ഷാ ഉപകരണങ്ങളോ ഷൂസോ ഇല്ലാതെ അര്‍ദ്ധ രാത്രിയിലാണ് കുട്ടി ക്രെയിനിലേക്ക് കയറിയത്. ഇതിനിടെ  ക്രെയിനിന്‍റെ ഹുക്കിന് തൊട്ടുമുകളിലുള്ള ഇടുങ്ങിയ ഭാഗത്ത് കുടുങ്ങുകയായിരുന്നു

പിറ്റേന്ന് കെട്ടിടത്തിന് സമീപത്തുകൂടി പോയവരാണ് ക്രെയിനിന്‍റെ ഹുക്കില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ കുട്ടിയെ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ ഫയര്‍ ആന്‍ഡ് റെസ്​ക്യു ടീമിനെ വിവരമറിയിക്കുകയായിരുന്നു.  അത്യധികം ഉയരവും ക്രെയിനിന്‍റെ സ്ഥാനവും  രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ക്രെയിനില്‍ തന്നെ ഘടിപ്പിച്ച കയര്‍ വഴി ഊര്‍ന്നിറങ്ങിയാണ് അഗ്നിശമന സേനാംഗം കുട്ടിയെ രക്ഷിച്ചത്. 

ചെറിയ പോറലുകളും നിര്‍ജ്ജലീകരണവും ഒഴിച്ചാല്‍ കുട്ടിക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ല. കൂടുതൽ ചികിത്സയ്ക്കായി ഹദാസ ഹോസ്പിറ്റലിലെത്തിച്ചു. കുട്ടി നടത്തിയത് ജീവനൊടുക്കാനുള്ള ശ്രമമല്ലെന്നും നഗരത്തിലെ  ഉയര്‍ന്ന ഇടങ്ങളില്‍ സാഹിസികമായി കയറുന്ന യുവാക്കളുടെ  രീതി അനുകരിച്ചതാണെന്നും  ഫയർ ഓഫീസർ അഭിപ്രായപ്പെട്ടു.

ENGLISH SUMMARY:

Jerusalem Crane Accident: A 15-year-old was rescued after being stuck on a crane in Jerusalem. The rescue operation was challenging due to the crane's height and location.