People use fire extinguishers to put out a fire at the Pavilion of Countries in the Blue Zone at the United Nations Climate Change Conference (COP30) in Belem, Brazil, November 20, 2025. REUTERS/Douglas Pingituro TPX IMAGES OF THE DAY
യുഎൻ കാലാവസ്ഥാ ഉച്ചകോടി വേദിയിൽ വൻ തീപിടിത്തം. വേദിയിലുണ്ടായിരുന്ന യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉള്‍പ്പടെ ആയിരങ്ങളെ ഒഴിപ്പിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവും ഇന്ത്യൻ ഉദ്യോഗസ്ഥരും സുരക്ഷിതരാണ്. ബ്രസീലിലെ ബെലെമിൽ നടക്കുന്ന ഉച്ചകോടിയുടെ പ്രധാന വേദിയായ 'ബ്ലൂ സോൺ' എന്നറിയപ്പെടുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. പുകശ്വസിച്ച് 13 പേർ ചികിത്സയിലാണ്. ഇന്ന് ഉച്ചകോടി അവസാനിക്കാനിരിക്കെ, അന്തിമ രൂപരേഖ തയാറാക്കുന്നതിനുള്ള നിർണായക ചർച്ചകൾ നടക്കേണ്ടിയിരുന്നു. പ്രധാന പ്ലീനറി ഹാളും രാജ്യങ്ങളുടെ പവലിയനുകളും മാധ്യമ കേന്ദ്രവും ഉന്നത വ്യക്തികളുടെ ഓഫിസുകളും പ്രവർത്തിക്കുന്നിടത്താണ് തീപിടിത്തമുണ്ടായത്