യുഎസിലെ ടാർഗറ്റ് സ്റ്റോറിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച യുവതിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. വീഡിയോ എപ്പോൾ, എവിടെവെച്ചാണ് എടുത്തതെന്ന് വ്യക്തമല്ല. സാധനങ്ങൾ എടുത്ത് ഇറങ്ങിയപ്പോൾ പണം കൊടുക്കാൻ മറന്നുപോയതാണെന്നും താൻ പണം കൊടുക്കാൻ തയ്യാറാണെന്നും പറഞ്ഞ് യുവതി പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ കരയുന്നതും വീഡിയോയിൽ കാണാം.
പോലീസ് ഉദ്യോഗസ്ഥൻ കൈവിലങ്ങ് അണിയിക്കാനായി യുവതിയോട് തിരിഞ്ഞ് നിൽക്കാൻ ആവശ്യപ്പെടുന്നതും കേൾക്കാം. ഈ സമയം 'നോ സാർ, നോ പ്ലീസ്' എന്ന് യുവതി കരഞ്ഞു കൊണ്ട് പറയുന്നുണ്ട്. അതേസമയം യുവതി ടാർഗറ്റ് സ്റ്റോറിൽ നിന്നും എന്താണ് കൊണ്ടുപോകാൻ ശ്രമിച്ചതെന്നും വീഡിയോയിൽ വ്യക്തമല്ല. എക്സിൽ പങ്കുവെക്കപ്പെട്ട മറ്റൊരു ക്ലിപ്പിൽ 2025 മെയിലെ വീഡിയോയാണെന്നും ജെമിഷ അവലാനി എന്ന 46 കാരിയായ ഇന്ത്യൻ ടൂറിസ്റ്റാണ് വീഡിയോയിൽ ഉള്ളതെന്നും പറയുന്നു.