TOPICS COVERED

ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയും ഇതരമത നേതാക്കളും സാക്ഷികളായെത്തിയ വത്തിക്കാനിലെ വേദിയില്‍ ജാതിഭേദം മതദ്വേഷം, ദൈവസ്നേഹം വര്‍ണിച്ചീടാം എന്നീ ഗാനങ്ങളാലപിച്ച്  വിജയ് യേശുദാസും സ്റ്റീഫന്‍ ദേവസിയും. ഇതര മതങ്ങളുമായുള്ള അടുപ്പത്തിനും സംവാദത്തിനും തുടക്കമിട്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ‘നോസ്ത്ര എയ്താതേ’ പ്രഖ്യാപനത്തിന്റെ അറുപതാം വാര്‍ഷികാചരണമായിരുന്നു വേദി. അനുഗ്രഹീത നിമിഷങ്ങള്‍ പകര്‍ന്ന സന്തോഷം അവര്‍ മനോരമ ന്യൂസിനോട് പങ്കുവച്ചു. 

പ്രതീക്ഷയില്‍ ഒന്നിച്ച് എന്ന പേരിട്ട ചടങ്ങിന്, വിവിധ മതനേതാക്കള്‍ പങ്കെടുത്ത വേദിക്ക് ഇത്ര യോജിച്ച മറ്റൊരു സന്ദേശമില്ല. തുടര്‍ന്ന് ദൈവസ്നേഹത്തിന്റെ മഹത്വം ഇരുവരും ചേര്‍ന്ന് വാഴ്ത്തി. തന്റെ സന്ദേശത്തിനു ശേഷം കുട്ടികളുടെ കൂട്ടായ്മയില്‍ മാര്‍പ്പാപ്പയും പങ്കുചേര്‍ന്നു.  ഒന്നിച്ച് നന്മയുടെ സ്നേഹത്തിന്റെ പാതയില്‍ ഒന്നിച്ചു മുന്നേറാമെന്ന്  മതാന്തര സംവാദ തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട് പറഞ്ഞു. 

സംസ്കൃതം, ഹിന്ദി, തമിഴ് ഭാഷകളിലായി ഒരുക്കിയ  വി ആര്‍ ദ ന്യൂ വേള്‍ഡ്  പാട്ടില്‍ മലയാളവും കൂടി ഉള്‍പ്പെട്ടത് അവസാനനിമിഷത്തിലാണ്. മലയാളി എന്ന പേരില്‍ അഭിമാനനിമിഷമെന്ന് സ്റ്റീഫന്‍ ദേവസി, തന്റെ പിതാവും വത്തിക്കാനില്‍ വരണമെന്ന് ആഗ്രഹിച്ചിരുന്നതായി   വിജയ് യേശുദാസ് പറഞ്ഞു. ആ ശബ്ദത്തിന്റെ ഒരു ഭാഗം തന്നിലൂടെ  എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. വി ആര്‍ ദ് ന്യൂ വേള്‍ഡ് ഗാനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഗിവ് ലൈഫ് ഫൗണ്ടേഷനിലെ ഡോ. ബാര്‍ട് ഫിഷറും ഡോ. സഞ്ജന ജോണും ആണ്.  ജസ്റ്റീന്‍ ബീബറും മറിയ കാരിയും പെന്ററ്റോണിക്സും പങ്കുചേരുന്ന ഗാനമാണ് അന്തിമമായി പുറത്തിറങ്ങുക.   

ENGLISH SUMMARY:

Vijay Yesudas and Stephen Devassy performed at the Vatican. Their performance, highlighting interfaith harmony, coincided with the 60th anniversary of 'Nostra Aetate,' marking a significant moment of unity.