Supporters and mourners of Kenyan opposition leader Raila Odinga run for cover after gunshots and teargas were fired during a gathering for the public viewing of his coffin at the Kasarani Stadium in Nairobi on October 16, 2025 following Odinga's death at the age of 80 during a health visit to India. Tens of thousands of mourners fled in panic as police fired gunshots and teargas in a stadium where they had gathered to see the coffin of opposition leader Raila Odinga, whose body was repatriated from India on October 16, 2025. (Photo by Kabir Dhanji / AFP)
കെനിയൻ പ്രതിപക്ഷ നേതാവ് റെയ്‌ല ഒഡിങ്കയുടെ സംസ്‌കാരച്ചടങ്ങിനിടെ തിക്കും തിരക്കും. കഴിഞ്ഞ ദിവസം സുരക്ഷാ സേന നടത്തിയ വെടിവെയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. മൃതദേഹം പൊതുദര്‍ശനത്തിന് വച്ച നെയ്റോബി സ്റ്റേഡിയത്തിന്‍റെ ഗേറ്റ് ഭേദിച്ച് അകത്തു കടക്കാനുള്ള ശ്രമത്തിനെതിരെയാണ് സുരക്ഷാ സേന വെടിവച്ചത്. കഴിഞ്ഞ ദിവസമുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.
നെയ്‌റോബിയിലെ കെനിയാട്ട നാഷണൽ ആശുപത്രിയില്‍ 17 പേര്‍ പരിക്കേറ്റ് ചികിത്സ തേടി. മൃതദേഹം കാണാനായി തിക്കും തിരക്കുമുണ്ടായതായി കെനിയൻ മാധ്യമമായ എന്‍ടിവി റിപ്പോർട്ട് ചെയ്തു, എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. തിരക്കുണ്ടായതായി കെനിയന്‍ റെഡ് ക്രോസ് വക്താവും സ്ഥിരീകരിച്ചു. പരിക്കേറ്റവരുടെ ചികിത്സയ്ക്കും രക്ഷാപ്രവര്‍ത്തനത്തും റെഡ് ക്രോസ് ടീം സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെനിയയിലെ പ്രമുഖ രാഷ്ട്രീയ നേതാവായ ഒഡിങ്ക. ഓറഞ്ച് ഡെമോക്രാറ്റിക്ക് മൂവ്മെന്‍റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ ഒഡിങ്ക, എറണാകുളം കൂത്താട്ടുകളത്ത് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമടഞ്ഞത്. 2008 മുതൽ 2013 വരെ കെനിയന്‍ പ്രധാനമന്ത്രിയായിരുന്നു. അഞ്ച് തവണ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മല്‍സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം.
ഒഡിംഗയുടെ മൃതദേഹം ഞായറാഴ്ച പടിഞ്ഞാറൻ കെനിയയിലെ ഒഡിങ്കയുടെ ഗ്രാമത്തില്‍ സംസ്കരിക്കും. 72 മണിക്കൂറിനകം സംസ്കരിക്കണമെന്ന് വില്‍പത്രത്തിലുള്ള മാനിച്ചാണ് തീരുമാനം.