Image Credit:X

TOPICS COVERED

യെമനിലെ ഹൂതി സൈനികമേധാവി (ചീഫ് ഓഫ് സ്റ്റാഫ്) മുഹമ്മദ് അല്‍ ഗമാരി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തങ്ങളുടെ നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ അല്‍ ഗമാരി കൊല്ലപ്പെട്ടതായി ഹൂതികള്‍ തന്നെയാണ് അറിയിച്ചത്. അല്‍ ഗമാരിയ്ക്ക് ഇസ്രയേല്‍ ആക്രമണത്തില്‍ പരുക്കേറ്റതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുഹമ്മദ് അല്‍ ഗമാരിയുടെ 13 വയസ്സുള്ള മകനും മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

സെപ്റ്റംബർ അവസാനം യെമനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സനായിലെ ഹൂതികളുടെ ജനറൽ സ്റ്റാഫ് ആസ്ഥാനമാണെന്ന് ഇസ്രയേൽ സൈന്യം മുന്‍പ് സൂചിപ്പിച്ചിരുന്നു. അതേസമയം, ഓഗസ്റ്റില്‍ ഉണ്ടായ ആക്രമണത്തില്‍ പരിക്കേറ്റാണ് അല്‍ ഗമാരി മരിച്ചതെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്  എക്സില്‍ കുറിച്ചത്. ശത്രുവുമായുള്ള പോരാട്ടം അവസാനിച്ചിട്ടില്ല. ഇസ്രയേല്‍ ചെയ്തതിന് പ്രതികാരം ചെയ്യുമെന്ന് ഹൂതികള്‍  പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Yemen’s Houthi Chief of Staff Mohammed al-Ghamari has reportedly been killed in Israeli airstrikes targeting Houthi leadership. The rebels confirmed his death, adding that his 13-year-old son also died in the attack. Israeli Defense Minister Israel Katz stated that al-Ghamari succumbed to injuries from an earlier August strike. The Houthis have warned of retaliation against Israel’s ongoing military operations in Yemen.