AI Generated Image
38 വയസുകാരനായ തകുയ ഹിഗാഷിമോട്ടോ എന്ന യുവാവ് ഫുഡ് ഡെലിവറി ആപ്പിലൂടെ സൗജന്യമായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിച്ചത് ആയിരത്തിലധികം തവണ. ജപ്പാനിലെ നഗോയയിലാണ് സംഭവം. ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ ഡെമേ-കാനിലാണ് ചില ലൂപ്പ്ഹോളുകൾ കണ്ടെത്തിയ ശേഷം യുവാവ് ഭക്ഷണം സൗജന്യമായി വരുത്തിക്കഴിച്ചത്. ഇത് ഫുഡ് ഡെലിവറി ആപ്പിന് വലിയ നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.
ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടിയെങ്കിലും റീഫണ്ട് ലഭിക്കാനായി ഓരോ തവണയും ഭക്ഷണം എത്തിയിട്ടില്ലെന്നാണ് ഇയാള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നത്. രണ്ട് വർഷത്തിനിടെ ഇങ്ങനെ 1,095 ഓർഡറുകളാണ് പണം നൽകാതെ ഇയാൾ കഴിച്ചത്. ഈൽ ബെന്റോ, ഹാംബർഗർ സ്റ്റീക്കുകൾ, ഐസ്ക്രീം തുടങ്ങിയ വില കൂടിയ ഭക്ഷണങ്ങള്‍ മാത്രമാണ് ഇയാള്‍ ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്തിരുന്നത്.
ഓരോ തവണയും തെറ്റായ ഓരോ അഡ്രസില്‍ രജിസ്റ്റർ ചെയ്ത വ്യാജ പേരുകൾ ഉപയോഗിച്ച് ഡെമാ-കാനിൽ 124 അക്കൗണ്ടുകളാണ് ഇയാൾ ഉണ്ടാക്കിയിരുന്നത്. വ്യാജ അക്കൗണ്ടുകൾക്കായി, തെറ്റായ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് പ്രീപെയ്ഡ് മൊബൈൽ ഫോൺ കാർഡുകൾ വാങ്ങുകയും അവ വേഗത്തിൽ തന്നെ ആവശ്യം കഴിഞ്ഞയുടനെ കാൻസൽ ചെയ്യുകയും ചെയ്തിരുന്നു. ജൂലൈ 30 -ന് വരെ യുവാവ് ഈ പ്രവൃത്തി തുടര്‍ന്നു. ഒടുവില്‍ പൊലീസ് ഇയാളെ പിടികൂടി. ഇങ്ങനെ ചെയ്യാന്‍ എന്താണ് കാരണമെന്ന ചോദ്യത്തിന് വര്‍ഷങ്ങളായി ഇയാള്‍ക്ക് ജോലിയില്ലെന്നും ആദ്യത്തെ ശ്രമം വിജയിച്ചപ്പോള്‍ വീണ്ടും വീണ്ടും ചെയ്യാന്‍ തോന്നിയെന്നാണ്.