Image credit:x
പാക്കിസ്ഥാന്‍ മുന്‍ താരം ശുഐബ് മാലിക് മൂന്നാം വിവാഹ ബന്ധവും വേര്‍പെടുത്താന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. നടി സന ജാവേദുമായുള്ള ബന്ധം താരം അവസാനിപ്പിച്ചുവെന്നാണ് വാര്‍ത്തകള്‍. അതേസമയം, വിവാഹ മോചന വാര്‍ത്ത ശുഐബോ സനയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പൊതുവിടത്തില്‍ ഇരുവരും അകന്ന് നില്‍ക്കുകയും പരസ്പരം ഗൗനിക്കാതിരിക്കുകയും ചെയ്തതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ശുഐബ് ആരാധകര്‍ക്ക് ഓട്ടോഗ്രാഫുകള്‍ നല്‍കുമ്പോള്‍ ദൂരേക്ക് മാറി മുഖം തിരിച്ച് നില്‍ക്കുന്ന സനയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായത്.
ടെന്നീസ് സൂപ്പര്‍താരം സാനിയ മിര്‍സയുമായുള്ള വിവാഹബന്ധം പിരിഞ്ഞതിന് പിന്നാലെയാണ് സന ജാവേദിനെ ശുഐബ് വിവാഹം കഴിച്ചത്. 2024 ജനുവരിയിലായിരുന്നു വിവാഹം. ശുഐബിന്‍റെ പരസ്ത്രീ ബന്ധങ്ങളാണ് വിവാഹമോചനത്തിന് കാരണമായതെന്നും ഇസ്ലാമിക നിയമപ്രകാരം സാനിയയാണ് വിവാഹബന്ധം വേര്‍പെടുത്തിയതെന്നും നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 2024 ജനുവരി ആദ്യം തന്നെയായിരുന്നു സാനിയയുടെ കുടുംബം വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചത്.
സനയുമായുള്ള ബന്ധമാണ് സാനിയയുമായുള്ള ബന്ധം തകരാന്‍ കാരണമായതെന്നും ഇതിന് പിന്നാലെ റിപ്പോര്‍ട്ടുകള്‍ പരന്നു. തീര്‍ത്തും സ്വകാര്യമായാണ് ശുഐബും സനയും വിവാഹിതരായത്. ഇതില്‍ വലിയ വിമര്‍ശനങ്ങളും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. പ്രമുഖപാക് നടിയായ സനയുടെ രണ്ടാം വിവാഹമായിരുന്നു ശുഐബുമായുള്ളത്. നടനും ഗായകനുമായ ഉമെയ്ര്‍ ജസ്വാള് ആയിരുന്നു സനയുടെ ആദ്യഭര്‍ത്താവ്.
14 വര്‍ഷം നീണ്ട ബന്ധത്തില്‍ സാനിയയ്ക്കും ശുഐബിനും ഒരു മകനുണ്ട്. കുട്ടി സാനിയയ്ക്കൊപ്പം നിലവില്‍ ദുബായിലാണ് കഴിയുന്നത്. ശുഐബിന്‍റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ഇതുവരെയും പൊതുവിടത്തില്‍ പ്രതികരിക്കാന്‍ സാനിയ തയാറായിട്ടില്ല. അയേഷ സിദ്ദിഖ്വിയായിരുന്നു ശുഐബിന്‍റെ ആദ്യ ഭാര്യ. എട്ടുവര്‍ഷമാണ് ഈ ബന്ധം നീണ്ടുനിന്നത്.
Google Trending Topic: Shoaib Malik