In this undated photo provided by shipwreck salvage company 1715 Fleet- Queens Jewels, LLC, diver Levin Shavers shows coins uncovered from a Spanish shipwreck off the Atlantic coast of Florida, 2025. (1715 Fleet - Queens Jewels, LLC via AP)

TOPICS COVERED

300 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തകര്‍ന്ന  സ്പാനിഷ് കപ്പലില്‍ നിന്നും വന്‍ നിധിശേഖരം കണ്ടെത്തി. 10 ലക്ഷം ഡോളറിലേറെ വിലമതിക്കുന്ന ആയിരത്തിലേറെ സ്വര്‍ണം, വെള്ളി നാണയങ്ങളും സ്വര്‍ണാഭരണങ്ങളുമാണ് ഫ്ലോറിഡ തീരത്ത് നിന്നും കണ്ടെത്തിയത്. സ്പെയിനിലേക്കുള്ള മടക്ക യാത്രയ്ക്കിടെ 1715 ജൂലൈ 31ന് മുങ്ങിയ കപ്പലില്‍ നിന്നുമാണിവ വീണ്ടെടുത്തത്.

This photo provided by shipwreck salvage company 1715 Fleet - Queens Jewels, LLC shows Spanish coins the firm uncovered from a shipwreck off the Atlantic coast of Florida, 2025. (1715 Fleet - Queens Jewels, LLC via AP)

'റിയാല്‍' എന്നാല്‍ വെള്ളി നാണയങ്ങള്‍ അറിയപ്പെടുന്നത്. 'എസ്കഡോസെ'ന്ന് അറിയപ്പെട്ടിരുന്ന അഞ്ച് സ്വര്‍ണനാണയങ്ങളും സ്വര്‍ണാഭരണങ്ങളും വീണ്ടെടുത്തവയില്‍ ഉണ്ടെന്ന് കമ്പനി അറിയിച്ചു. സ്പെയിന്‍റെ കോളനികളായിരുന്ന മെക്സികോ, പെറു, ബൊളീവിയ എന്നിവിടങ്ങളില്‍ അടിച്ച നാണയങ്ങളാണ് കണ്ടെത്തിയത്. സംരക്ഷണ നടപടികളും ശാസ്ത്രീയ നടപടികളും പൂര്‍ത്തിയാക്കിയ ശേഷം നാണയങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണാനായി വയ്ക്കും. 

വീണ്ടെടുത്ത നിധിശേഖരം സ്പെയിനിന്‍റെ പ്രതാപകാലത്തിലേക്കുള്ള ഒരുപിടി കഥകളിലേക്കും ചരിത്രത്തിലേക്കുമാണ് വിരല്‍ ചൂണ്ടുന്നതെന്ന് കമ്പനി ഡയറക്ടര്‍ സല്‍ ഗുത്​സോ പറഞ്ഞു. സ്പാനിഷ് സാമ്രാജ്യത്തിന്‍റെ സുവര്‍ണകാലത്ത് ജീവിക്കുകയും യാത്ര ചെയ്തവരെയും കുറിച്ചുള്ള ചരിത്രമാണ് ഓരോ നാണയങ്ങളിലും മറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം വിവരിച്ചു. ഒരു സ്ഥലത്ത് നിന്ന് ഇത്രയും വലിയ ശേഖരം കണ്ടെത്തുന്നത് അത്യപൂര്‍വവും അസാധാരണവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തകര്‍ന്ന കപ്പലുകളില്‍ തിരച്ചില്‍ നടത്തുന്ന ക്വീന്‍ ജ്യുവല്‍ എന്ന കമ്പനിയാണ് തിരച്ചിലിനായി സംഘത്തെ അയച്ചത്. ക്യാപ്റ്റന്‍ ലെവിന്‍ ഷാവേഴ്സിന്‍റെ നേതൃത്വത്തിലുള്ള നിധിവേട്ടക്കാരും ആര്‍ക്കിയോളജിസ്റ്റുകളുമടങ്ങുന്ന സംഘമാണ് നിധി കടലിനടിയില്‍ നിന്നും കണ്ടെത്തിയത്.  'M/V ജസ്റ്റ് റൈറ്റ്' എന്ന അന്തര്‍വാഹിനിയിലായിരുന്നു ഇവരുടെ യാത്ര. ഫ്ലോറിഡയിലെ പാം ബീച്ചില്‍ നിന്നും 95 മൈല്‍ അകലെയായിട്ടാണ് സംഘം തിരച്ചില്‍ നടത്തിയത്. 

ENGLISH SUMMARY:

Spanish shipwreck treasure discovered off the coast of Florida includes gold and silver coins worth over a million dollars. This significant find offers insights into Spain's golden age and the lives of those who lived and traveled during that era.