അമേരിക്കൻ നേതൃത്വത്തിലുള്ള സമാധാനശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ ഐക്യരാഷ്ട്ര സഭ പരാജയപ്പെട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു.എന്‍ സഹായമില്ലാതെ താന്‍ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചെന്ന് യു.എന്‍ പൊതുസഭയിലെ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു.
കരാറുകൾക്ക് അന്തിമരൂപം നൽകുന്നതിൽ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത ഐക്യരാഷ്ട്രസഭയിൽ നിന്ന് ഒരു ഫോൺ കോൾ പോലും ലഭിച്ചില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. പലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകുന്നത് ഹമാസിനുള്ള വലിയൊരു പാരിതോഷികമാകുമെന്ന് ട്രംപ് പറഞ്ഞു. ഹമാസ് ബന്ദികളെ മോചിപ്പിച്ച് യുദ്ധം അവസാനിപ്പിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു
തീരുവാ പ്രശ്നത്തില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെ ഇന്ത്യക്കും ചൈനയ്ക്കുമെതിരെ വിമര്‍ശനം തുടര്‍ന്ന് ട്രംപ്. ഇരു രാജ്യങ്ങളും റഷ്യ–യുക്രെയ്ന്‍ യുദ്ധം പ്രേത്സാഹിപ്പിക്കുകയാണ്. റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ അതാണ് ചെയ്യുന്നത്. റഷ്യയില്‍നിന്ന് യുറോപ്യന്‍ രാജ്യങ്ങളും ഊര്‍ജം വാങ്ങുന്നു. ഇത് ഉടന്‍ അവസാനിപ്പിക്കണമെന്ന് ട്രംപ് പറഞ്ഞു