Image Credit:earthquake.usgs.gov

TOPICS COVERED

റഷ്യയിലെ കംചട്ക മേഖലയില്‍ വന്‍ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പെട്രോപാവ്​‍സ്​ലോവ് പ്രവിശ്യക്ക് 111 കിലോമീറ്റര്‍ കിഴക്കാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. കൂറ്റന്‍ തിരമാലകള്‍ ഉണ്ടായേക്കാമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ മുന്നറിയിപ്പ് നല്‍കി. പസഫിക് സുനാമി വാണിങ് സെന്‍ററും കൂറ്റന്‍ തിരമാല മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 

ജൂലൈയില്‍ കംചട്ക പ്രവിശ്യയില്‍ വന്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് 12 അടി ഉയരമുള്ള തിരമാലകളാണ് പസഫിക് സമുദ്രത്തിലുണ്ടായത്. സൂനാമി ഭീതിയെ തുടര്‍ന്ന് ഹവായ് മുതല്‍ ജപ്പാന്‍ വരെയുള്ള തീരത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുകയും െചയ്തിരുന്നു. 20 ലക്ഷത്തോളം ജനങ്ങളെയാണ് അന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. 2011 ല്‍ ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ 15000ത്തിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. 

ENGLISH SUMMARY:

Earthquake strikes Russia's Kamchatka region with a magnitude of 7.4, prompting tsunami warnings. Residents are urged to be vigilant as the Pacific Tsunami Warning Center issues alerts for potential large waves.