Image: Instagram

ഇന്‍ഷൂറന്‍സ് തുക സ്വന്തമാക്കുന്നതിനായി ഇരുകാലുകളും മുറിച്ചുമാറ്റിയ ബ്രീട്ടീഷ് സര്‍ജനെ 32 മാസത്തെ തടവിന് ശിക്ഷിച്ച് കോടതി. ബ്രിട്ടനിലെ കോൺവാളിൽ നിന്നുള്ള നീല്‍ ഹോപ്പറെ(49)യാണ് ട്രൂറോ ക്രൗൺ കോടതി ശിക്ഷിച്ചത്. തീവ്രമായ ലൈംഗിക ആസക്തിയുള്ള ഇയാള്‍ ലൈംഗിക സംതൃപ്തിക്കുവേണ്ടികൂടിയാണ് ശരീര ഭാഗങ്ങള്‍ മുറിച്ചുമാറ്റിയതെന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്നായി അഞ്ചരക്കോടിയോളം രൂപയാണ് ഇന്‍ഷുറന്‍സിന്‍റെ പേരില്‍ ഇയാള്‍ തട്ടിയത്.   അശ്ലീല വിഡിയോകള്‍ കൈവശം വച്ചതിനു പുറമേ  രണ്ട് വഞ്ചന കുറ്റങ്ങളുമാണ്  നീല്‍ ഹോപ്പര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Image Credit: BBC

2019 ജൂണ്‍ മൂന്നിനും 26നും ഇടയിലാണ് ചികില്‍സിച്ച് ഭേദമാക്കാനാവാത്ത രക്തദൂഷ്യം ബാധിച്ചതിനെ തുടര്‍ന്ന് കാലുകള്‍ മുറിച്ച് നീക്കേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍ നീല്‍ ഇന്‍ഷൂറന്‍സ് കമ്പനിയെ സമീപിച്ചത്. എന്നാല്‍ ഇതിന് മുന്‍പും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങള്‍ നീക്കം ചെയ്യാനായി ഇയാള്‍ 100 കണക്കിന് ശസ്ത്രക്രിയകള്‍ നടത്തിയതായി കണ്ടെത്തുകയായിരുന്നു. സെപ്‌സിസ് മൂലമാണ് കാലുകള്‍ മുറിച്ചുമാറ്റിയതെന്നും സ്വയം വരുത്തിവച്ചതല്ലെന്നുമാണ് ഇയാള്‍ ഇൻഷുറൻസ് കമ്പനികളോട് കള്ളം പറഞ്ഞിരുന്നത്. കാലുകള്‍ മുറിച്ചുമാറ്റിയതിന് ശേഷം ആറ് മാസത്തിനുള്ളിൽ കൃത്രിമ കാലുകളുമായി അദ്ദേഹം ജോലിയിൽ തിരിച്ചെത്തിയിരുന്നു.

എന്നാല്‍ ജനനേന്ദ്രിയം ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റുകയും വികൃതമാക്കുകയും ചെയ്യുന്ന തരത്തിലുള്ള തീവ്ര പോണ്‍ വിഡിയോകള്‍ക്ക് ഇയാള്‍ അടിമയാണെന്നാണ് കണ്ടെത്തല്‍. ഇത്തരം വെബ്‌സൈറ്റുകളില്‍ നിന്നുള്ള വിഡിയോകള്‍ കൈവശം വച്ചതായും നീൽ ഹോപ്പർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പുരുഷന്മാരുടെ ജനനേന്ദ്രിയം സ്വമേധയാ നീക്കം ചെയ്യുന്നതിന്‍റെ മൂന്ന് വിഡിയോകൾ നീല്‍ ഹോപ്പർ ഇത്തരം വെബ്‌സൈറ്റിൽ നിന്ന് പണം നല്‍കി വാങ്ങി നല്‍കുകയും ചെയ്തുട്ടുണ്ട്. തന്‍റെ കാലുകള്‍ മുറിച്ചുമാറ്റിയതിനെ കുറിച്ചം അത് എങ്ങനെ ചെയ്തു എന്നതിനെക്കുറിച്ചും ഏകദേശം 1,500 സന്ദേശങ്ങൾ അദ്ദേഹം ഈ വെബ്സൈറ്റിന്‍റെ ഉടമയ്ക്ക് കൈമാറിയിട്ടുണ്ട്.

നീലിന് മുൻകാല കുറ്റങ്ങളുടെ ചരിത്രങ്ങള്‍ ഒന്നുമില്ലെന്ന് നിരീക്ഷിച്ച കോടതി അദ്ദേഹം പശ്ചാത്താപം പ്രകടിപ്പിച്ചയും പറയുന്നു. എന്നാല്‍ അദ്ദേഹം പ്രകടിപ്പിക്കുന്ന ലൈംഗിക ആസക്തി അസാധാരണമായി ഉയർന്നതാണെന്നും കോടതി നിരീക്ഷിച്ചു. സ്വന്തം ശരീരഭാഗങ്ങൾ നീക്കം ചെയ്യുന്നതിലുള്ള അഭിനിവേശവും അങ്ങനെ ചെയ്യുന്നതിനുള്ള ലൈംഗിക താൽപ്പര്യവുമായിരുന്നു നീല്‍ ഹോപ്പറുടെ പ്രചോദനം എന്നാണ് കോടതിയുടെ നിരീക്ഷണം. കുട്ടിക്കാലം മുതൽ കാലുകളില്‍ ഇയാള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. കാലുകള്‍ ആവശ്യമില്ല എന്ന തോന്നലാണ് നീല്‍ ഹോപ്പര്‍ക്കുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

2013 മുതല്‍ അറസ്റ്റ് ചെയ്യപ്പെടുന്നതു വരെ എന്‍എച്ച്എസിന്‍റെ റോയല്‍ കോണ്‍വാളിലാണ് സര്‍ജനായി നീല്‍ ജോലി ചെയ്തിരുന്നത്. അതേസമയം, ഒരു ഡോക്ടര്‍ എന്ന നിലയില്‍ നീല്‍ ഹോപ്പറുടെ ആശുപത്രിയിലെ പെരുമാറ്റങ്ങള്‍ക്ക് ഈ കുറ്റകൃത്യവുമായി യാതൊരു ബന്ധവുമില്ലെന്നും കോടതി നിരീക്ഷിച്ചു. 

ENGLISH SUMMARY:

A shocking case in the UK has revealed that 49-year-old surgeon Neil Hopper from Cornwall deliberately amputated his own legs to claim insurance money. Convicted by Truro Crown Court, he received a 32-month prison sentence for insurance fraud and possession of extreme pornographic material. Investigations found that Hopper, driven by an unusual sexual obsession, had undergone over 100 self-inflicted surgeries and lied about sepsis as the cause of his amputations. Despite showing remorse, the court highlighted his abnormal fixation with self-mutilation. Hopper had worked at the NHS Royal Cornwall Hospital until his arrest in 2013.