ഓസ്ട്രേലിയയിലെ മെൽബണിലും ഓണാഘോഷം. സെൻ്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ നടന്ന ഓണാഘോഷത്തിൽ വിവിധ കലാ സാംസ്കാരിക പരിപാടികൾ നടന്നു. ഇക്കരെ ഒരു ഓണം എന്ന പേരിൽ വടംവലിയും ഓണസദ്യയും ഉൾപ്പെടെയാണ് നടന്നത്. ഇന്ത്യൻ വംശജരായ വിക്ടോറിയൻ പൊലീസിലെ ആദ്യ വനിതാ അംഗം ഇൻസ്‌പെക്ടർ സോണാലി ദേശ്പാണ്ഡെ, വിക്ടോറിയൻ പാർലമെൻ്റ് അംഗം ലീ തർമാലിസ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. വികാരി ഫാ ലിനു ലൂക്കോസ് ഉൾപ്പെടെ പങ്കെടുത്തു.