ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനൊപ്പം ചൈന സന്ദര്‍ശനത്തില്‍ മകള്‍ കിം ജുഏയും. കിമ്മിന്‍റെ പിന്‍ഗാമിയായി പരിഗണിക്കപ്പെടുന്നവരില്‍ പ്രധാനിയാണ് കിം ജുഏ. ഉത്തരകൊറിയ പേരോ വയസോ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ദക്ഷിണകൊറിയന്‍ ഇന്‍റലിജന്‍സാണ് കിം ജുഏ എന്നാണ് പേരെന്ന് വെളിപ്പെടുത്തുന്നത്.
കിം ജോങ് ഉന്നിന്‍റെയും ഭാര്യ റി സോള്‍ ജുവിന്റെയും മൂന്നു മക്കളില്‍ രണ്ടാമത്തെ ആളാണ് കിം ജുഏ. കിമ്മിന്‍റെ മക്കളില്‍ പൊതുമധ്യത്തില്‍ ഒരേയൊരാളും ജുഏയാണ്. 2022 നവംബറില്‍ ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ ലോഞ്ച് കാലത്താണ് ജുഏ ആദ്യമായി പൊതുമധ്യത്തിലെത്തുന്നത്. തൊട്ടടുത്ത വര്‍ഷത്തില്‍ പോസ്റ്റല്‍ സ്റ്റാംപില്‍ ജുഏയുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുകയും ഉന്നത ഉദ്യോഗസ്ഥർക്കുള്ള വിരുന്നിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
കിം ജോങ് ഉന്നിന്‍റെ 'ബഹുമാനപ്പെട്ട' മകൾ എന്നാണ് ജുഏ വിശേഷിപ്പിക്കപ്പെട്ടത്. ഉത്തരകൊറിയയുടെ കാര്യത്തില്‍ ബഹുമാനം എന്ന വാക്ക് ഏറ്റവും ആദരണീയരായ വ്യക്തികള്‍ക്ക് മാത്രമാണ് ഉപയോഗിക്കുന്നത്. ഉത്തരകൊറിയയുടെ ഭാവി നേതാവ് എന്ന പദവി ഉറപ്പിച്ച ശേഷമാണ് കിമ്മിന് "ബഹുമാനപ്പെട്ട സഖാവ്" എന്ന വിശേഷണം ലഭിച്ചത്. ദക്ഷിണകൊറിയന്‍ ഇന്‍റലിജന്‍സ് ഏജന്‍സിയുടെ കയ്യിലുള്ള വിവരപ്രകാരം തലസ്ഥാനമായ പ്യോങ്‌യാങ്ങിൽ വീട്ടിലിരുന്ന് പഠിച്ചിരുന്നത്.
അമേരിക്കന്‍ ബാസ്ക്കറ്റ് ബോള്‍ താരമായ ഡെന്നിസ് റോഡ്മാനാണ് ജുഏയെ പറ്റി വെളിപ്പെടുത്തിയത്. 2013 ല്‍ റോഡ്മാന്‍ കിമ്മിന്‍റെ കുടുംബത്തോടൊപ്പം സമയം ചെലവിട്ടിരുന്നു. അക്കാലത്ത് കുട്ടിയായിരുന്നു ജുഏ. ജുഏയെ കളിപ്പിച്ചിരുന്നെന്നും ഭാര്യയോട് സംസാരിച്ചിരുന്നുവെവ്നും റോഡ്മാന്‍ അന്ന് ഗാര്‍ഡിയനോട് പറഞ്ഞിരുന്നു.
ചൈനയിൽ നടക്കുന്ന സൈനിക പരേഡിൽ പങ്കെടുക്കാനാണ് കിം ചൈനയിലെത്തിയത്. ബീജിങിൽ നടക്കുന്ന രണ്ടാം ലോക മഹായുദ്ധത്തിൻ്റെ 80-ാം വാർഷിക പരേഡിൽ പുട്ടിനും ഷി ജിൻപിങിനുമൊപ്പം കിം പങ്കെടുക്കുക.