അവധി ദിവസം ജോലി ചെയ്ത വീട്ടുജോലിക്കാരിക്ക് 8.8 ലക്ഷം രൂപ പിഴ. സിംഗപ്പുരിലാണ് സംഭവം. അവധി ദിവസം മറ്റൊരു തൊഴിലുടമയ്ക്കായി ജോലി ചെയ്തതിനാണ് പിഴ. വര്‍ക്ക് പാസ് ലംഘിച്ചതിനാണ് 53 കാരിയായ ഫിലിപ്പിനോ വീട്ടുജോലിക്കാരിയായ പിഡോ എർലിൻഡ ഒകാമ്പോയ്‌ക്കെതിരെ സിംഗപ്പുർ കോടതി പിഴ ചുമത്തിയത്.
തന്‍റെ അവധി ദിവസങ്ങളില്‍ സിംഗപ്പുർ സ്വദേശിയായ സോ ഒയി ബെക്കിന് വേണ്ടി ഇവര്‍ വീട്ടുജോലികള്‍ ചെയ്ത് നല്‍കിയിരുന്നു. ഏജന്‍സിക്ക് ഇതിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടുജോലിക്കാരി കുടുങ്ങിയത്. അവധി ദിവസം ജോലിക്കാരിയെകൊണ്ട് പണിയെടുപ്പിച്ചതിന് സോ ഒയി ബെക്കിന് 4.7 ലക്ഷം രൂപയും പിഴയായി വിധിച്ചു.
സോ ഒയി ബെക്കിന്‍റെ നിര്‍ദേശ പ്രകാരം മറ്റൊരാള്‍ക്ക് വേണ്ടിയും ഇവര്‍ ജോലി ചെയ്തിരുന്നു. 1994 മുതല്‍ സിംഗപ്പുരില്‍ ജോലി ചെയ്യുന്ന ഒകാമ്പോയ്ക്ക് പാർട്ട് ടൈം ജോലിക്കുള്ള ഔദ്യോഗിക വർക്ക് പാസ് ഉണ്ടായിരുന്നില്ല. ഇതില്ലാതെയാണ് ഒകാമ്പോ സോ ഒയി ബെക്കിന്‍റെ വീട്ടുജോലിക്കൊപ്പം മറ്റ് വീടുകളിലെ ജോലിയും ചെയ്തതോടെയാണ് പിഴ ലഭിച്ചത്. ഇരുവരും മുഴുവന്‍ തുകയും പിഴയൊടുക്കി.