trump-zelansky

റഷ്യ–യുക്രെയ്ന്‍ വെടിനിര്‍ത്തലിലടക്കം തീരുമാനമാകാതെ ഡോണള്‍ഡ് ട്രംപ്– വൊളോഡിമിര്‍ സെലന്‍സ്കി കൂടിക്കാഴ്ച. മധ്യസ്ഥശ്രമം തുടരുമെന്നും ഇരുപ്രസി‍ഡന്റുമാരുമായും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യുമെന്നും ട്രംപ് അറിയിച്ചു. യോഗത്തിനുള്ള വേദി പിന്നീട് തീരുമാനിക്കും. സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ നാല്‍പ്പത് മിനിറ്റോളം ട്രംപ് പുട്ടിനുമായി സംസാരിച്ചു. സെലന്‍സ്കിയുമായുള്ള ചര്‍ച്ചകള്‍ ഫലപ്രദമെന്നും ഭാവിയില്‍ യുക്രെയ്ന് സുരക്ഷ നല്‍കുമെന്നും ട്രംപ്  അറിയിച്ചു. സമാധാനശ്രമങ്ങളില്‍ സെലന്‍സ്കി നന്ദി അറിയിച്ചു. 

യുക്രെയ്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ സുരക്ഷ ഉറപ്പാക്കാനും അമേരിക്ക സഹകരിക്കാനും ചര്‍ച്ചകളില്‍ തീരുമാനമായി. രണ്ടാഴ്ചയ്ക്കകം പുട്ടിന്‍– സെലന്‍സ്കി കൂടിക്കാഴ്ച നടക്കുമെന്നാണ് വിവരം. അടുത്ത ഘട്ടത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനും സെലന്‍സ്കിയും ട്രംപും തമ്മില്‍ ത്രികക്ഷി ചര്‍ച്ച നടത്തും. യൂറോപ്യന്‍ യൂണിയന്‍ നേതാക്കളടക്കം പങ്കെടുത്ത ചര്‍ച്ചയ്ക്കിടെ ട്രംപ്, പുട്ടിനുമായി ഫോണില്‍ സംസാരിച്ചു. അടിയന്തര വെടിനിര്‍ത്തലല്ല ശാശ്വതസമാധാനമാണ് വേണ്ടതെന്നും ട്രംപ് പറഞ്ഞു. യുക്രെയ്ന് സുരക്ഷ യുറോപ്യന്‍ രാജ്യങ്ങള്‍ നല്‍കുമെന്നും അമേരിക്ക സഹകരിക്കുമെന്നുമാണ് ട്രംപിന്റെ നിലപാട്.

രണ്ടാഴ്ചയ്ക്കകം പുടിന്‍– സെലന്‍സ്കി കൂടിക്കാഴ്ച നടക്കുമെന്നാണ് വിവരം. വെടിനിർത്തൽ സംബന്ധിച്ചോ മറ്റ് കാര്യങ്ങളിലോ വ്യവസ്ഥകൾ വെയ്ക്കാതെയാകും കൂടിക്കാഴ്ചയെന്ന് സെലന്‍സ്കി പറഞ്ഞു. 

ENGLISH SUMMARY:

Russia-Ukraine conflict mediation efforts continue with Trump offering to mediate between Zelensky and Putin. The meeting's location will be decided later, with Trump discussing the conflict with both leaders and assuring Ukraine of future security.