എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
പാഴ്സലുമായെത്തിയ ഡെലിവറിബോയ് മുറിയില്‍ അതിക്രമിച്ച് കടന്ന് കിടക്കയില്‍ സ്വയംഭോഗം ചെയ്തതായി വയോധികയുടെ പരാതി. സ്പെയിനില്‍ താമസിക്കുന്ന മുന്‍ ബ്രിട്ടീഷ് സാമൂഹ്യപ്രവര്‍ത്തകയാണ് പരാതിക്കാരി. ഇതുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ഡെലിവറി കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ലെന്നും 72 കാരി പറയുന്നു. മാത്രമല്ല വീണ്ടും അടുത്ത ഓര്‍ഡര്‍ നല്‍കാന്‍ രണ്ടു ദിവസത്തിന് ശേഷം ഇതേ ഡെലിവറി ഏജന്‍റിനെ തന്നെ കമ്പനി പറഞ്ഞയച്ചതായും ഇവര്‍ പരാതിപ്പെട്ടിട്ടുണ്ട്. പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊതുകിനെ തുരത്താനുള്ള വസ്തുക്കളാണ് ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്ഫോമില്‍ അവര്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. ജൂലൈ 15 ന് വൈകുന്നേരം 5 മണിയോടെ വടക്കുകിഴക്കൻ സ്പെയിനിലെ കോസ്റ്റ ബ്രാവയിലെ ഗ്രാമത്തിലുള്ള ഇവരുടെ വീട്ടില്‍ പാര്‍സലുമായി ഡെലിവറി ഏജന്‍റെത്തി. 20-25 വയസുപ്രായം തോന്നിക്കുന്ന യുവാവാണ് പാര്‍സലുമായി എത്തിയത്. ഈ സമയം ശുചിമുറിയിലായിരുന്ന സ്ത്രീ വിഡിയോ ഡോര്‍ ബെല്ലിലൂടെ യുവാവിനോട് കയറി ഇരിക്കാന്‍ പറഞ്ഞു. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ കണ്ട കാഴ്ചയാകട്ടെ തന്‍റെ കിടക്കയില്‍ കിടന്ന് സ്വയംഭോഗം ചെയ്യുന്ന യുവാവിനെയായിരുന്നു. തന്നെ കണ്ടതും യുവാവ് പെട്ടെന്ന് തിരിഞ്ഞെന്നും ഇയാളുടെ ഷോട്ട്സില്‍ ദ്രാവകരൂപത്തിലുള്ള എന്തോ ഉണ്ടായിരുന്നതായും വയോധിക പറഞ്ഞു. യുവാവിനെ കണ്ടതും ഷോക്കേറ്റ അവസ്ഥയായിരുന്നുവെന്നും ഉടനടി ഇറങ്ങിപ്പോകാന്‍ പറഞ്ഞതായും അവര്‍ ഗാര്‍ഡിയനോട് പറഞ്ഞു.
പുറത്തിറങ്ങിയതിന് പിന്നാലെ പാര്‍സല്‍ കൈമാറാനായി യുവാവ് ഐഡി നമ്പർ ആവശ്യപ്പെട്ടു. ഈ സമയം വൈകിയതിന് കാരണം അന്വേഷിച്ച് ഡെലിവറി വാനില്‍ കാത്തിരുന്ന യുവാവിന്‍റെ സഹപ്രവര്‍ത്തകനെത്തി. പിന്നാലെ നിങ്ങളുടെ സഹപ്രവർത്തകൻ വളരെ മോശമായ കാര്യം ചെയ്തുവെന്ന് താന്‍ ആ മുതിര്‍ന്ന വ്യക്തിയോട് പറഞ്ഞതായും സ്വയംഭോഗം എന്ന് പറയാന്‍പോലും തനിക്ക് കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു. പിന്നാലെ ഇരുവരും സ്ഥലം വിടുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യം പൊലീസിലും ഓണ്‍ലൈന്‍ കമ്പനിയുടെ ഹെൽപ്പ് ലൈനിലും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കസ്റ്റമര്‍ കെയറില്‍ നിന്നും കോള്‍ എടുത്ത വ്യക്തി ‘അസൗകര്യത്തില്‍ ഖേദിക്കുന്നു’ എന്നുമാത്രമാണ് പറഞ്ഞത്. തുടര്‍ന്ന് ഇത് വെറും ‘അസൗകര്യം’ അല്ലെന്നും പൊലീസ് കേസാണെന്നും നിങ്ങളുടെ ഡെലിവറി ഏജന്‍റുമാരില്‍ ഒരാളുടെ ഭീഷണിപ്പെടുത്തുന്ന പെരുമാറ്റമാണെന്നും മറുപടി നല്‍കിയതായി 72 കാരിയെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ സംഭവം കഴിഞ്ഞ്ണ്ട് രണ്ട് ദിവസത്തിന് ശേഷം ഇതേ ഡെലിവറി ഏജന്‍റുമാര്‍ തന്നെ മറ്റൊരു ഡെലിവറിക്കായി വീട്ടിലെത്തി. ഇത്തവണ മടിച്ചുനില്‍ക്കാതെ ‘നിങ്ങളുടെ സഹപ്രവർത്തകൻ എന്‍റെ വീട്ടിൽ വെച്ച് സ്വയംഭോഗം ചെയ്തു’ എന്ന് താന്‍ പറഞ്ഞതായി ഇവര്‍ പറഞ്ഞു. എന്നാല്‍ കൂട്ടത്തില്‍ മുതിര്‍ന്ന വ്യക്തി അതു നിഷേധിക്കുകയും തുടര്‍ന്ന് ഷോര്‍ട്ട്സിലെ കറ എന്തായിരുന്നു എന്ന് ചോദിച്ചപ്പോള്‍ ജ്യൂസ് വീണ് നനഞ്ഞതാണെന്നുമായിരുന്നു മറുപടി. വീണ്ടും ഇതേ ഡെലിവറി ഏജന്‍റുമാരെ തന്നെ തന്‍റെ വീട്ടിലേക്ക് പറഞ്ഞയച്ചത് തന്‍റെ ദേഷ്യം വര്‍ധിപ്പിച്ചതായും ഇവര്‍ പറയുന്നു. പോകുന്നതിനുമുമ്പ് തന്‍റെ സഹപ്രവർത്തകനെതിരെ ആരോപണം ഉന്നയിച്ചതിന് കേസുകൊടുക്കമെന്ന് മുതിര്‍ന്നയാള്‍ ഭീഷണിപ്പെടുത്തിയതായും ഇവര്‍ വ്യക്തമാക്കി.
ഓണ്‍ലൈന്‍ ഡെലിവറി കമ്പനിയുടെ സിഇഒയ്ക്കും അവര്‍ പരാതി നല്‍കിയിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കാൻ കമ്പനി ഉടനടി നടപടികൾ സ്വീകരിക്കണം. ലൈംഗിക അതിക്രമം നടന്ന ഒരു സാഹചര്യം കൈകാര്യം ചെയ്യാൻ പോലും ഹെൽപ്പ്‌ലൈൻ ജീവനക്കാര്‍ സജ്ജരല്ലായിരുന്നു. മതിയായ പരാതി സംവിധാനവുമില്ല. കോടിക്കണക്കിന് പണം സമ്പാദിക്കുന്നുണ്ടല്ലോ, അപ്പോള്‍ പിന്നെ ഉപഭോക്താക്കളുടെ സുരക്ഷയും ഉറപ്പാക്കാന്‍ അതില്‍ ഒരുഭാഗം ചെലവഴിക്കാം, 72കാരി പരാതിയില്‍ പറയുന്നു.
അതേസമയം, ഈ അതിക്രമം അങ്ങേയറ്റം ആശങ്കാജനകമാണെന്നാണ് കമ്പനി വ്യക്തമാക്കി. 72 കാരിക്ക് പാര്‍സല്‍ എത്തിച്ചുനല്‍കിയ ഡെലിവറി ഏജന്‍റുമാര്‍ കമ്പനിയുടെ ജീവനക്കാരല്ലെന്നും നേരിട്ട് കരാർ നല്‍കിയവരല്ലെന്നും മറുപടിയില്‍ പറയുന്നു. സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്യാനുള്ള തീരുമാനത്തെ പിന്തുണയ്ക്കുന്നതായും തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷയും സംരക്ഷണവും വളരെ ഗൗരവമായി കാണുന്നതായും മറുപടിയില്‍ കമ്പനി വ്യക്തമാക്കി. അന്വേഷണത്തില്‍ എല്ലാതരത്തിലും സഹകരിക്കുമെന്നും തങ്ങളുടെ ഭാഗത്തുനിന്നും അന്വേഷണം ഉണ്ടാകുമെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.