AI Generated Image

AI Generated Image

TOPICS COVERED

അന്‍പത് പേരുമായി സഞ്ചരിച്ച റഷ്യന്‍ വിമാനം പറക്കലിനിടെ കാണാതെയായി. സൈബീരിയന്‍ കമ്പനിയായ അന്‍ഗാര എയര്‍ലൈന്‍സിന്‍റെ An-24 എന്ന യാത്രാവിമാനമാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായത്. വിമാനത്തിനുള്ളില്‍ 43 യാത്രക്കാരാണുള്ളത്. ഇതില്‍ ആറുപേര്‍ കുട്ടികളാണ്. ഇവരെ കൂടാതെ ഏഴ് വിമാന ജീവനക്കാരും ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. 

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അമുര്‍ പ്രദേശത്തിലെ ടിന്‍ഡ നഗരത്തിലേക്ക് യാത്ര തിരിച്ച വിമാനമാണ് കാണാതെയായിരിക്കുന്നത്. ലക്ഷ്യസ്ഥാനത്തെത്താന്‍ കിലോമീറ്ററുകള്‍ ശേഷിക്കെയാണ് ദുരൂഹമായ അപ്രത്യക്ഷമാകല്‍. വിമാനത്തിനായി തിരച്ചില്‍ ആരംഭിച്ചു. തകര്‍ന്നുവീണോ എന്നതടക്കം പരിശോധിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍.

ENGLISH SUMMARY:

Russian plane carrying 50 people, including 6 children, goes missing en route to Tynda. An-24 aircraft disappearance prompts search and investigation into the mysterious incident.