lake

TOPICS COVERED

യൂറോപ്പിലെ ഏറ്റവും പഴക്കമേറിയ, തടാകതീരത്തെ ജനവാസകേന്ദ്രം കണ്ടെത്തി. എണ്ണായിരം വര്‍ഷം മുന്‍പ് താമസിച്ചിരുന്ന ജനതയുടെ വിവരങ്ങളാണ് അല്‍ബേനിയയിലെ  തടാകത്തില്‍ നിന്ന് കണ്ടെത്തിയത്.

എണ്ണായിരം വര്‍ഷത്തോളം പഴക്കം ഈ ആവാസവ്യവസ്ഥയ്ക്കുണ്ടെന്നാണ് കരുതപ്പെടുന്നത്. ആറു ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്നുണ്ടെങ്കിലും ഇതിന്റെ ഒരു ശതമാനത്തിലേക്ക് എത്താനേ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടുള്ളൂ. ആറു വര്‍ഷമെടുത്താണ് ഇത്രയെങ്കിലും കണ്ടു പിടിക്കാനായത്..മൃഗങ്ങളുടെ  അസ്ഥികള്‍, ചെമ്പുകള്‍, കളിമണ്‍ അവശിഷ്ടങ്ങള്‍, തടികഷണങ്ങള്‍ തുടങ്ങിയവയാണ്  കണ്ടെടുത്തത്.

യൂറോപ്പിലെ മറ്റു പ്രദേശങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ ആരംഭം ദക്ഷിണ യൂറോപ്യന്‍ രാജ്യമായ അല്‍ബേനിയയില്‍ നിന്നാണെന്ന് ഗവേഷകര്‍ പറയുന്നു. ഓറിഡ് തടാകത്തിന് പത്തു ലക്ഷത്തോളം വര്‍ഷത്തെ പഴക്കമുണ്ട്.  നദിയുടെ ആഴവും പരപ്പും തുടര്‍ച്ചയായുള്ള ഗവേഷണങ്ങള്‍ക്ക് വെല്ലുവിളിയാണ്. അതിനാല്‍ തന്നെ ഗവേഷണം പൂര്‍ത്തിയാക്കാന്‍ നീണ്ട വര്‍ഷങ്ങള്‍ വേണ്ടി വരും..

ENGLISH SUMMARY:

Archaeologists have discovered Europe's oldest known lakeside settlement in Albania, dating back nearly 8,000 years. Excavations at the site revealed remains of an ancient community that once thrived along the lake, providing new insights into early human habitation in Europe.