ryo-tatsuki-01

ജൂലൈ 5ന്  വിനാശകരമായ സൂനാമിയുണ്ടാകുമെന്ന പ്രവചനം ജപ്പാന്‍റെ ടൂറിസം മേഖലയെ പിടിച്ചുകുലുക്കി. രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലേറെ ചെറുഭൂകമ്പങ്ങളും കൂടിയുണ്ടായതോടെ  ചില വിമാനക്കമ്പനികൾ ജപ്പാനിലേക്കുള്ള സർവീസുകൾ റദ്ദാക്കി. ജപ്പാനിലെ കോമിക് പുസ്തകരചയിതാവ് റിയോ തത്സുകിയുടെ ഒരൊറ്റ പ്രവചനത്തില്‍ 30,000 കോടിയാണ് ജപ്പാന് നഷ്ടം. Also Read: 'ദാ ജപ്പാന്‍; ഒന്നും സംഭവിച്ചിട്ടില്ല'; 'മഹാദുരന്തം' ഒഴിഞ്ഞെന്ന് മലയാളി

ലോകത്ത് ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. കെട്ടിടങ്ങളും വീടുകളുമെല്ലാം ഭൂകമ്പത്തെ പ്രതിരോധിക്കുന്നവയാണ്. അങ്ങേയറ്റം സാങ്കേതികത്തികവോടെ കാര്യങ്ങളെ കാണുന്ന ജപ്പാന്‍ പക്ഷേ ഈ പ്രവചനത്തില്‍ അടിമുടി പാളി.   പ്രവചനത്തിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന്  സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും രക്ഷയുണ്ടായില്ല. ജപ്പാനിലെ കിഴക്കന്‍ മേഖലയെ കുലുക്കിയ ചലനങ്ങള്‍ കൂടിയെത്തിയതോടെ ഭീതികൂടി.  തല്‍സുകിയുടെ ഫ്യൂച്ചര്‍ ഐ സോ എന്ന പുസ്തകത്തില്‍  കോവിഡ് വ്യാപനവും  2011 ല്‍ ജപ്പാനില്‍ 20,000 പേരുടെ ജീവനെടുത്ത ഭൂകമ്പവും പ്രവചിച്ചിരുന്നുവെന്നാണ് സമൂഹമാധ്യമത്തിലെ പ്രചാരണം. 

ജൂലൈ അഞ്ചിന് വന്‍സൂനാമിയെത്തുമെന്ന പ്രവചനം ജപ്പാന് വന്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി.  ജപ്പാനിലേക്ക് പറക്കാൻ പേടിച്ച് വിമാനങ്ങൾ സര്‍വീസ് റദ്ദാക്കി. ജപ്പാന്‍  ചെറിപ്പൂക്കളുടെ പ്രഭയില്‍ മുങ്ങുന്ന ഈ ടൂറിസം സീസണില്‍ ഹോങ്കോങ്ങില്‍ നിന്ന് ജപ്പാനിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കില്‍ 90 ശതമാനം ഇടിവുണ്ടായി. ശാന്തമായി ഈ ദിവസം കടന്നുപോയാല്‍ പ്രതിസന്ധിയൊഴിയുമെന്ന പ്രതീക്ഷയിലാണ് ജപ്പാന്‍ സര്‍ക്കാര്‍ 

ENGLISH SUMMARY:

A tsunami prediction made by comic book artist Ryo Tatsuki for July 5 has caused turmoil in Japan's tourism sector. Over a thousand minor earthquakes in the past two weeks intensified fears, leading some airlines to cancel flights to Japan. Based solely on Tatsuki’s prediction, Japan has suffered an estimated loss of ₹30,000 crore.